എസ്രയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു



കൊച്ചി > പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമ എസ്രയിലെ  ഗാനങ്ങള്‍ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247നാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. മൂന്ന് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.  ആദ്യത്തെ ഗാനം ലൈലാകമേ ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഗാനത്തിന്റെ വീഡിയോക്ക് യൂട്യൂബില്‍ 10 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. ബാക്കി രണ്ടു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് സുഷില്‍ ശ്യാം ആണ്. 'തമ്പിരാന്‍' എന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും ആലപിച്ചിരിക്കുന്നത് വിപിന്‍ രവീന്ദ്രനുമാണ്. മൂന്നാമത്തെ ഗാനമായ 'ഇരുളു നീളും രാവേ' എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ആലാപനം സച്ചിന്‍ ബാലു. പാട്ടുകള്‍ കേള്‍ക്കാം: Read on deshabhimani.com

Related News