രാധികാ തിലകിന്റെ ഓർമ്മയ്‌ക്ക്‌ സമർപ്പിച്ച സംഗീത ആൽബവുമായി ജി വേണുഗോപാലും സുജാതയും



തിരുവനന്തപുരം> അകാലത്തിൽ അന്തരിച്ച ഗായിക രാധികാ തിലകിന്റെ ആറാം ചരമവാർഷിക ദിനത്തിൽ ഗാനാഞ്ജലിയുമായി പ്രശസ്‌ത ഗായകൾ ജി വേണുഗോപാലും സുജാതയും. അവർക്കൊപ്പം ഇരുവരുടെയും മക്കളും ഗായകരുമായ ശ്വേത മോഹനും അരവിന്ദ് വേണുഗോപാലും  രാധികാ തിലകിന്റെ മകൾ  ദേവിക സുരേഷും ഒത്തുചേർന്ന സംഗീതാൽബമാണ്‌ പുറത്തുവന്നത്‌. വേണുഗോപാലിന്റെയും സുജാതയുടെയും അടുത്ത ബന്ധുവായിരുന്നു 2015 സപ്തംബർ 20ന്‌ അന്തരിച്ച രാധികാ തിലക്‌. ഹൃദയവേണു ക്രിയേഷൻസാണ് വീഡിയോ റിലീസ് ചെയ്‌തത്‌. ആൽബത്തെ കുറിച്ച്‌ ജി വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ: ഇന്ന് രാധികയുടെ (രാധിക തിലക്) ആറാം ചരമവാർഷികം ! ഞങ്ങളുടെ സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽ നിന്നുള്ള അഞ്ച് പാട്ടുകാർ ആദ്യമായി ഒരു വേദിയിൽ ഒത്ത് ചേരുന്നു. മുപ്പതിലേറെ വർഷങ്ങൾക്ക് മുൻപ് ഞാനും സുജാതയും, രാധികയും പാടി മലയാള സിനിമാ സംഗീതത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ ഏതാനും ഗാനങ്ങളാണ് ഈ ഗാനമാലയിൽ കോർത്തിണക്കിയിട്ടുള്ളത്. ഈ സംഗീത സംഭാവന ഞങ്ങളുടെ പ്രിയപ്പെട്ട അനുജത്തി രാധികയുടെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കുന്നു. എന്നോടും സുജാതയോടുമൊപ്പം ഞങ്ങളുടെ അടുത്ത തലമുറയിലെ പാട്ടുകാർ, ശ്വേത മോഹൻ, അരവിന്ദ് വേണുഗോപാൽ, ദേവിക സുരേഷ് എന്നിവരും ചേരുന്നു. Read on deshabhimani.com

Related News