‘കിനാവുകള്‍.കണ്ടുണരാം’: സംഗീത ശിൽപവുമായി മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ്



തിരുവനന്തപുരം > കൊറോണക്കാലത്തിന്റെ വറുതികള്‍ക്ക് ആശ്വാസമായി മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് കുടുംബം ഒരുക്കിയ ‘കിനാവുകള്‍.കണ്ടുണരാം’ എന്ന സംഗീത ശിൽപം പ്രകാശനം ചെയ്തു. ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും വിദ്യാര്‍ഥികൾ തന്നെ നിർവഹിച്ച സംഗീതശീൽപത്തിന് കോളജിലെ പൂർവവിദ്യാർഥിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയുമായ നാരായണി ഗോപന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും രക്ഷാകർത്താക്കളും ചേർന്ന് പാടുകയും ദൃശ്യാവിഷ്കാരം ഒരുക്കുകയുമായിരുന്നു. ഗാനരചന ആദർഷ് എ യും സംഗീതം ജ്യോതിഷ് എം ഉം ഓർക്കസ്ട്രേഷൻ രാംഗോപാൽ ഹരികൃഷ്ണനും നിർവഹിച്ചിരിക്കുന്നു.വിഷ്വൽ ക്യൂറേറ്റർ എമിൽ എബ്രഹാംമും നൃത്ത സംവിധാനം താര രവിശങ്കറും ആണ്.എഡിറ്റിംഗ് അതുൽ എ എസും ഉം ഡാനിയൽ എസ് എച്ചും  ചേർന്ന് ചെയ്തിരിക്കുന്നു. കൊ ഓർഡിനേറ്ററായി പ്രവർത്തിച്ചത് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ജഗദീഷ് ചന്ദ്രനാണ്. നാരായണി ഗോപനൊപ്പം  ബാലശങ്കർ എസ്, അശ്വിൻ ഉണ്ണികൃഷ്ണൻ ആർ,അബിനിഷ ബാലഗോപാൽ എസ്.എൽ, രഞ്ചിത എസ്.വി,ഗോപികാ ഗോപൻ, കൃഷ്ണപ്രിയ കെ.എസ്, സ്റ്റെഫി ബാബു, ശോഭ എസ്, അപർണ വി.ആർ, ജഗദീഷ് ചന്ദ്രൻ.ജെ, റവ. ഫാ.സുബിൻ കോട്ടൂർ സി.എം.ഐ.എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൊറോണക്കാലത്ത് മറ്റ് പരിപാടികളും കോളജ് ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ‘ഈ വിപത്തു മാറ്റണം’എന്ന കൊറോണ ബോധവൽക്കരണ നൃത്തശിൽപവും, വീടുകളിൽ നിന്നുംചിത്രീകരിച്ച യോഗാഭ്യാസ വിഡിയോയും കമ്യൂണിറ്റി കിച്ചൻ, ഡോമിസിലിയറി കെയർ സെന്റർ എന്നിവിടങ്ങളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാറനല്ലൂർ പഞ്ചായത്തിൽ നടത്തിയ ശുചീകരണദൗത്യവും, ബുദ്ധിമുട്ടനുഭവിക്കുന്ന സഹപാഠികളുടെ കുടുംബങ്ങൾക്കായുള്ള ചാവറ കനിവ് എന്ന ജീവകാരുണ്യ  പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. Read on deshabhimani.com

Related News