'മുന്നേറി നാം', വനിതാ ദിന ഗാനവുമായി ബിജിബാല്‍



കൊച്ചി> ലോക വനിതാദിനത്തോടനുബന്ധിച്ചു സംഗീത സംവിധായകൻ ബിജിബാല്‍ പുറത്തിറക്കിയ ‘മുന്നേറി നാം’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. വി എസ് ശ്യാമിന്റെ വരികൾക്ക് ബിജിബാല്‍ ഈണമൊരുക്കിയ ഗാനം നിഷി രാജാസാഹിബാണ് ആലപിച്ചിരിക്കുന്നത്. അന്താരാഷ്‍ട്ര വനിതാ ദിന സന്ദേശത്തെ ഉൾക്കൊണ്ട് തയ്യാറാക്കിയ ​ഗാനം സ്‌ത്രീകളുടെ കരുത്തും കഴിവും വിളിച്ചോതുന്നതാണ്. അഭിഷേക് കണ്ണനാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ലിഥിൻ പോൾ ഗാനരംഗങ്ങൾ ചിത്രീകരണവും ശ്യാം ശശിധരൻ വിഡിയോയുടെ എഡിറ്റി​ഗും നിർവഹിച്ചു.   Read on deshabhimani.com

Related News