പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് കിടിലൻ സമ്മാനവുമായ് ദുൽഖർ സൽമാൻ



ചലച്ചിത്ര ലോകത്തിന് ഉണർവ്വേകുന്ന മൂന്നു ചിത്രങ്ങളാണ് ദുൽഖർ സൽമാൻ്റെ ജന്മദിനനാളിൽ ആഘോഷമാക്കിയത്. ദുൽഖർ സൽമാൻ നിർമ്മാതാവാകുന്ന "മണിയറയിലെ അശോകനിൽ " നായകനായ ജേക്കബ്ബ് ഗ്രിഗറിയും ദുൽഖർ സൽമാനും ചേർന്ന് പാടിയ ഗാനവും ദുൽഖർ തന്നെ നിർമ്മാതാവും നായകനുമായ "കുറുപ്പ് " ലെ സ്നീക് പീക്കും മൂന്നാമതായി തമിഴ് - തെലുങ്ക് - മലയാളം ഭാഷകളിലായ് നിർമ്മിക്കുന്ന പീരിയഡ് ചിത്രത്തിൻ്റെ പോസ്റ്ററും പുറത്തിറക്കിക്കൊണ്ടാണ് ദുൽഖർ സൽമാൻ്റെ പിറന്നാൾ ദിനം അണിയറ പ്രവർത്തകർ ആഘോഷമാക്കിയത്.   രസകരമായ വരികളുമായി കേട്ടിരിക്കാൻ ഇമ്പമാർന്ന ഒരു അടിപൊളി ഗാനം... അതാണ് പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് ദുൽഖർ സൽമാൻ സമ്മാനിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച 'ഉണ്ണിമായ' ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീഹരി കെ നായരാണ്. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ.   സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്  .ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ്  കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ.നായർ തുടങ്ങിയവരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു.എൻ.ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.     Read on deshabhimani.com

Related News