ലോകകപ്പ്‌ വേദിയിൽ പാടാൻ മലയാളി പെൺകുട്ടി

www.facebook.com/Janakimusic/photos


മെൽബൺ> ഐസിസി ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ സംഗീതവിരുന്നൊരുക്കാൻ മലയാളിയായ ഗായിക ജാനകി ഈശ്വർ. ഞായറാഴ്‌ച മെൽബണിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്‌ മുന്നോടിയായാണ്‌ ജാനകി ഉൾപ്പെടുന്ന സംഘം സംഗീതവിരുന്നൊരുക്കുക. ഓസ്‌ട്രേലിയയിലെ പ്രശസ്‌ത ബാൻഡായ ഐസ്‌ഹൗസിനൊപ്പമാണ്‌ പതിമൂന്നുകാരിയായ ജാനകി പാടുന്നത്‌. കോഴിക്കോട്‌ കക്കോടി സ്വദേശികളായ അനൂപ്‌ ദിവാകരൻ–- ദിവ്യ ദമ്പതികളുടെ മകളാണ്‌ ജാനകി. 2007 മുതൽ ഇവർ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാണ്‌. ദ വോയ്‌സ്‌ ഓഫ്‌ ഓസ്‌ട്രേലിയ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ്‌ ജാനകി ലോകശ്രദ്ധ നേടിയത്‌. Read on deshabhimani.com

Related News