"മേജർ' സിനിമയിലെ ഗാനം "പൊൻ മലരേ'



വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'മേജറിൽ' (Major) നടൻ അദിവി ശേഷ് (Adivi Sesh) മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) വേഷം അവതരിപ്പിക്കുന്നു. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. സിനിമയിലെ "പൊൻ മലരേ' എന്ന ഗാനം ഏഴിന്‌ റിലീസ് ചെയ്യും. ശ്രീചരൺ പകല സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം അയ്‌റാൻആണ്‌ ആലപിച്ചിരിക്കുന്നത്‌. സാം മാത്യു എ ഡിയുടേതാണ്‌ വരികൾ. പ്രധാന ജോഡികളായ അദിവി ശേഷും സായി മഞ്ജരേക്കറും ചേർന്ന് ചിത്രീകരിച്ച ഒരു റൊമാന്റിക് ഗാനമായിരിക്കും ഇത്. മേജർ സന്ദീപ് ഉണ്ണികൃഷ്ണ‌‌‌ന്റെ പറയപ്പെടാത്ത കഥ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം "മേജർ' ബാല്യവും കൗമാരവും കരസേനയിലെ സേവനവും മുതൽ അദ്ദേഹം വീരമൃത്യു വരിച്ച മുംബൈ ആക്രമണത്തിന്റെ ദാരുണമായ സംഭവങ്ങളിലേക്കുള്ള യാത്ര ഉൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്‌ത‌‌ വശങ്ങളെ സ്‌പ‌ർശിക്കുന്നു. മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടൈൻമെന്റ്, എ+എസ് മൂവീസ് എന്നിവയുമായി ചേർന്ന് സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവരാണ്. Read on deshabhimani.com

Related News