മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി 'ലവേഴ്സ് മെഡ്‌ലി'



കൊച്ചി > മലയാളത്തിലെ മൂന്ന് നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി രതീഷ് ശങ്കര്‍ പാടിയ 'ലവേഴ്സ് മെഡ്‌ലി‌' ശ്രദ്ധനേടുന്നു. ടെലിവിഷന്‍ പരിപാടികളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ച രതീഷ് ശങ്കര്‍ നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. പുതിയ മ്യൂസിക് വീഡിയോ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ കളേഴ്സ് എന്ന ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ ജി ഹരികൃഷ്ണനാണ് 'ലവേഴ്സ് മെഡ്‌ലി'യുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: നവീന്‍ ദില്‍, എഡിറ്റിങ്: അഭിലാഷ് ആനന്ദ്, പശ്ചാത്തല സംഗീതം: എല്‍വിന്‍ ജയിംസ് വില്‍മോട്ട്, കളറിങ്: അഖില്‍ പ്രസാദ്, ഡിസൈനിങ്: അജേഷ് സുരേന്ദ്രന്‍. ആര്‍എസ് ഇന്റര്‍നാഷണല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എന്‍ ബിനൂപ് നിര്‍മ്മിച്ച വീഡിയോയില്‍ ഐശ്വര്യ മനോജും അഭിനയിക്കുന്നു. സത്യം വീഡിയോസ് ആണ് വീഡിയോ പുറത്തിറക്കിയത്. Read on deshabhimani.com

Related News