വൈറലായി അനു സിത്താര-അമിത് ചക്കാലക്കൽ ചിത്രം 'സന്തോഷ'ത്തിലെ പ്രണയഗാനം



കൊച്ചി> അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'സന്തോഷ'ത്തിലെ 'എൻ നെഞ്ചോരം' എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'മലരും തോൽക്കും മുഖമെ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരി സംഗീതം പകർന്നിരിക്കുന്നു. അനു സിത്താര അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പ്രണയ പറയാൻ ശ്രമിക്കുന്ന അമിത് ചക്കാലക്കലിന്റ് കഥാപാത്രത്തെയാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 'മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്'ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. കലാഭാവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര എത്തുന്നത്. മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കാർത്തിക് എ. ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടി. കലാസംവിധാനം: രാജീവ് കോവിലകം, മേയ്‌ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനൻ, വസ്ത്രാലങ്കാരം: അസാനിയ നസ്രിൻ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മാ മി ജോ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സിൻജോ ഒറ്റത്തയ്ക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആർഒ & ഡിജിറ്റൽ മാർക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്. Read on deshabhimani.com

Related News