'കോമാളി' തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു



കൊച്ചി > നിതിന്‍ രാജ് ആലപിച്ച 'കോമാളി' എന്ന തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ജയകുമാര്‍ എന്‍ ഗാനരചന നിര്‍വഹിച്ച് സിദ്ധാര്‍ത്ഥ പ്രദീപ് ഈണം പകര്‍ന്നിരിക്കുന്നു. മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷേര്‍ഷാ ഷെരിഫാണ്. ഷേര്‍ഷാ തന്നെയാണ് മുഖ്യകഥാപാത്രമായി വിഡിയോയിലുള്ളത്. രാഘവി, അരവിന്ദ് ജി എസ്, ബേബി ആന്യ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്. മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത് ഫില്‍മി എഞ്ചിനീയര്‍സ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. 'കോമാളി'  മ്യൂസിക് വീഡിയോ കാണാം: Read on deshabhimani.com

Related News