ഓമനക്കിടാവിനായി ‘ചമത’ പുറത്തിറങ്ങി



കൊച്ചി > ഇരയിമ്മൻ തമ്പിയുടെ  ‘ഓമനത്തിങ്കൾ കിടാവോ’ എന്ന താരാട്ടുപാട്ടിനെ വേർപാട് ഗാനമായി അവതരിപ്പിക്കുന്ന ‘ചമത' യുട്യൂബിൽ പുറത്തിറങ്ങി. അന്തരിച്ച സംഗീതസംവിധായകൻ ബാലഭാസ്‌കറിനാണ് ചമത സമർപ്പിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുംബൈ വോയ്സ് കൾച്ചർ അക്കാദമി മേധാവി രാമനാഥൻ ഗോപാലകൃഷ്ണനും ഊർമിള വർമയുമാണ‌് നിർമാണവും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ആലപ്പുഴ ഇടിസി ക്രിയേഷൻസാണ് ദൃശ്യാവിഷ്‌കാരം. ശ്രുതിമേനോനാണ് സംവിധാനം ചെയ‌്തിരിക്കുന്നത‌്. എം എസ് സോജ് (ഛായാഗ്രാഹകൻ),  ജിബിൻ ആനന്ദ‌് (ചിത്രസംയോജകൻ), അച്ചൂസ് വളവിൽ (കലാസംവിധാനം), സൈറ സന (മേക്ക‌പ‌്), ചെമ്പൻ റോയി (പ്രൊഡക‌്ഷൻ കൺട്രോളർ), എൽ എം കിരൺ (അസോസിയറ്റ് ഡയറക്ടർ), നിഖിൽ (അസോസിയറ്റ് ക്യാമറാമാൻ) എന്നിവരാണ‌് മറ്റ‌് അണിയറപ്രവർത്തകർ. രാമനാഥൻ ഗോപാലകൃഷ്ണൻ, ജിബിൻ ആനന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News