'എന്നാലും ജീവിതമാകെ സങ്കടമതിലധികം'; ഇളയരാജയിലെ പുതിയ പാട്ട്‌ പുറത്തിറങ്ങി



കൊച്ചി > ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ "ഇളയരാജ'യുടെ പുതിയ പാട്ട്‌ പുറത്തിറങ്ങി. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മാര്‍ച്ച് 22നാണ് ചിത്രം റിലീസാവുന്നത്. പി ജയചന്ദ്രൻ പാടിയ 'എന്നാലും ജീവിതമാകെ സങ്കടമതിലധികം' എന്ന്‌ തുടങ്ങുന്ന പാട്ടാണ്‌ പുറത്തിറക്കിയത്‌. മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. Read on deshabhimani.com

Related News