കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷൻ ഹിപ് ഹോപ് ഫെസ്റ്റിവൽ ‘പറ" ‌യു ട്യൂബിൽ



കൊച്ചി >  കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷൻ സംഘടിപ്പിച്ച ആദ്യ ഹിപ് ഹോപ് ഫെസ്റ്റിവൽ ‘‘പറ"യു ട്യൂബ്‌ ചാനലിൽ  പ്രകാശനം ചെയ്‌തു . 1980 കളിൽ അമേരിക്കയിലെ കറുത്ത വർഗക്കാരും ലാറ്റിനോ വർഗക്കാരും സൃഷ്ടിച്ച ഒരു സംഗീത ശാഖയാണ് ഹിപ് ഹോപ്.താളാത്മകമായ പാട്ടും പറച്ചിലുകളും നൃത്തവും മനോഭാവവുമെല്ലാം ചേർന്ന ഈ സംഗീതരൂപം പിന്നീട് ലോകത്തെമ്പാടും പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അലയൊലികളായി മാറുകയാണുണ്ടായത്.  കഴിഞ്ഞ പതിറ്റാണ്ടിൽ കേരളത്തിലും ഹിപ് ഹോപ് സംഗീതത്തിന് ചരിത്രം കുറിക്കുന്ന കലാകാരന്മാരും വലിയൊരു ആരാധക സമൂഹവും ഉണ്ടായിട്ടുണ്ട്‌. ആ കലാകാരന്മാരെയെല്ലാം ചേർത്താണ്‌ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ "പറ".ഫെസ്‌റ്റിവൽ ഒരുക്കിയത്‌. സ്ട്രീറ്റ് അക്കാഡമിക്സ് , വേടൻ, റാപ് കിഡ്, മനുഷ്യർ,  എ ബി ഐ, വിവ്സി, ഫെജോ, നീരജ് മാധവ് , എംസി കൂപർ, മർത്യൻ, ഇർഫാന ഹമീദ്,  ഇന്ദുലേഖ വാര്യർ, ബ്ലാസ് ലി, ശ്രീനാഥ് ഭാസി, ഡിജെ ശേഖർ  എന്നീ കലാകാരന്മാരാണ് "പറ"യിൽ അണി ചേർന്നത്‌. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിമിതപ്പെടുത്തിയ ക്ഷണിതാക്കൾക്കു മുമ്പിൽ ഡിസംബർ 13 നാണ്‌ ‘പറ’ അവതരിപ്പിച്ചത്‌. ആഷിക് അബു, ബിജിബാൽ, ഡി ജെ ശേഖർ, റിമ കല്ലിങ്കൽ, മധു സി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സംഗീത ഉത്സവം  കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ യു ട്യൂബ് ചാനലിലാണ്‌ പ്രകാശനം ചെയതത്‌. ഡി.ഒ.പി: ജാഫർ സാദിഖ്‌, എഡിറ്റർ: സുഹൈൽ ബക്കർ. Read on deshabhimani.com

Related News