ഗോവിന്ദ്‌ വസന്തയുടെ 'തെഹ്കീഖ്' സംഗീത ആൽബം



കൊച്ചി > ഗോവിന്ദ് വസന്ത സംഗീതം നൽകിയ 'തെഹ്കീഖ്' ആൽബം മ്യൂസിക്247 റിലീസ് ചെയ്തു. കര്‍ണാടിക് സംഗീതവും സൂഫി സംഗീതവും ഇടചേർന്നു ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ശ്രീരഞ്ജിനി കോടംപള്ളിയാണ്. ധന്യ സുരേഷാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത് നീരജ് മാധവും ആൻ ശീതളും അഭിനയിച്ചിരിക്കുന്ന 'തെഹ്കീഖ്' ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വിലാപമാണ്. നിഗൂഢമായ സാഹചര്യത്തിൽ കാണാതായ അവളുടെ ഭർത്താവിനെ തിരയുന്നതാണ് പ്രമേയം. വിനായക് ഗോപാൽ ഛായാഗ്രഹണവും അക്ഷജ് മേനോൻ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ സംവിധാനം ശ്രുതി നമ്പൂതിരിയാണ്. ശ്രീരഞ്ജിനി കോടംപള്ളി ഓണ്‍ ബ്ലോക്ക് നിർമിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ മ്യൂസിക് ലേബൽ മ്യൂസിക്247നാണ്. Read on deshabhimani.com

Related News