VIDEO - "ചാണകം കണ്ടാലറച്ചുമാറി പോകുന്നു പോകുന്നു സോദരാ ഞാൻ'; താമരയ്ക്ക് വോട്ടുകുത്താതിരിക്കാൻ ഹാസ്യഗാനം



"മോദിജി പണ്ടു കുളത്തിൽച്ചാടി വല്യ മുതലയെ തീർത്തതല്ലേ?. കർഷക ലക്ഷങ്ങളെത്തടുക്കാൻ ദില്ലിയിലല്ലേ കുളം കുഴിച്ചേ'. പോളിങ്‌ ബൂത്തിലെത്തുമ്പോൾ താമരയ്‌ക്ക്‌ വോട്ടുകുത്താൻ തോന്നുന്നവർക്കായി ദീപക്‌ രാജു ഫെയ്‌സ്‌ബുക്കിൽ എഴുതിയ ഹാസ്യഗാനം ആലപിച്ചിരിക്കുകയാണ്‌ അനിൽ സേതുമാധവൻ. ഇന്ധന വിലവർധനവും, കർഷക സമരവുമെല്ലാം പറഞ്ഞുകൊണ്ടുള്ള രസകരമായ എഴുത്താണ്‌ ദീപക്‌ രാജുവിന്റേത്‌. താമരചിഹ്നത്തിലിത്തവണ ഞാനൊന്നു കുത്തട്ടേ ചേഞ്ചിനായി? പാടില്ല പാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂടാ ഇന്നെന്റെ വണ്ടിയിൽ അൻപതിന് ഫുൾ ടാങ്ക് പെട്രോളടിച്ചുകൂടേ? പെട്രോളിൽ ചന്തി കഴുകിയാലും വർഗീയവാദികൾക്കോട്ടു വേണ്ട മോദിജി പണ്ടു കുളത്തിൽച്ചാടി വല്യ മുതലയെ തീർത്തതല്ലേ? കർഷക ലക്ഷങ്ങളെത്തടുക്കാൻ ദില്ലിയിലല്ലേ കുളം കുഴിച്ചേ ഭാരതമാതാവിൻ അതിരു കാക്കാൻ ജവാന്മാർ മഞ്ഞത്ത് നിൽക്കയല്ലേ? അല്ല, ജവാന്മാരെ തോക്കുമായി ദില്ലിയിലേക്ക് വിളിച്ചിരിപ്പൂ ഇടതും വലതും പലതവണ നമ്മളീ നാട്ടിൽ ശ്രമിച്ചതല്ലേ? ചായയും കാപ്പിയും പഴകിയാലും ഫ്യുരിടാനിലല്ല പുതുമ തേടാൻ ഇന്നു നിന്നോട്ട് നീ സോദരന്റെ പൗരത്വം കാത്തിടാനായി ചെയ്യൂ ഇന്ന് നിന്നോട്ട് നീ കർഷകന്റെ പോരിന് പിന്തുണയായി നൽകൂ പോകുന്നു പോകുന്നു സോദരാ ഞാൻ ചാണകം കണ്ടാലറച്ചുമാറി.   Read on deshabhimani.com

Related News