അമ്മയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഗാനാഞ്ജലി അര്‍പ്പിച്ച് ബിജിബാലിന്റെ മക്കള്‍



'അമ്മതന്‍ ചെറു ചിറകിലെ ആ ചൂടിനായ് കേഴുന്നു ഞാന്‍'...... ഈ ഗാനത്തിലൂടെ അമ്മയോടുള്ള സ്‌നേഹമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. മലയാളികള്‍ക്ക് ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ബിജിപാലിന്റെ മക്കളും സഹോദര പുത്രിയും ചേര്‍ന്നൊരുക്കിയ ഗാനമാണ് ഇപ്പോള്‍ മലയാളികളുടെ ഹൃദയം കവരുന്നത്. തന്റെ സംഗീത വഴിയില്‍ കരുത്തും ആവേശവും വെളിച്ചവും തന്റെ ഭാര്യ ശാന്തിയാണെന്ന് ബിജിബാല്‍ പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ശാന്തിയുടെ വിയോഗം.  ഇപ്പോള്‍ അമ്മയുടെ ഓര്‍മകളെ താലോലിച്ച് ലോകത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടി ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണ് ബിജിബാലിന്റെ മക്കളായ ദേവദത്തും ദയയും. ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഗായകരായി ബിജിപാലിന്റെയും ശാന്തിയുടേയും മക്കള്‍ ദേവദത്തും ദയയും എത്തുമ്പോള്‍ കൂടെ ചേര്‍ന്ന് പാടി ലോലയും ഗാനം മനോഹരമാക്കുന്നു. ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവദത്ത് തന്നെയാണ്. ഗിറ്റാര്‍ സന്ദീപ് മോഹനും വയലിന്‍ ബിജിപാലും ചെയ്തിരിക്കുന്നു.'കൈപിടിച്ച് ലവ് ടു ഓള്‍ മദേഴസ്' എന്ന പേരിലാണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. ബോധി സൈലന്റ് സ്‌കേപ് ആണ് ആല്‍ബം യൂട്യൂബില്‍ എത്തിച്ചിരിക്കുന്നത്.     Read on deshabhimani.com

Related News