കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം; ശ്രദ്ധനേടി അയ്യപ്പ ഭക്തിഗാനം



കൊച്ചി> കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുന്നു. മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട അനുഭവമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ സന്നിധാനക്കാഴ്ചകളാണ്  'ആളൊഴിഞ്ഞ സന്നിധാനം ഒരുക്കുന്നതിന് കാരണമായത്‌.അളിയന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനു കണ്ണനുണ്ണിയാണ് ഗാനത്തിന്റെ നിര്‍മാണം രചനയും പശ്ചാത്തല സംഗീതവും സംവിധാനവും കണ്ണനുണ്ണി കലാഭവന്‍. ആലാപനം വിനീത് എരമല്ലൂര്‍. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തിലാണ് വിനീത് എരമല്ലൂര്‍ ഗാനം ആലപിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News