'അവരുടെ രാവുകൾ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു



കൊച്ചി > ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അവരുടെ രാവുകള്‍'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ശങ്കര്‍ ശര്‍മ്മയാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഹരിനാരായണന്‍ ബി കെ, സിബി പടിയറ, പയസ് ഗിറ്റ് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, ഹണി റോസ്, മിലാന പൗര്‍ണമി, അജു വര്‍ഗ്ഗീസ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. അജയ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അജയ് കൃഷ്ണന്‍ നിര്‍മിച്ച 'അവരുടെ രാവുകള്‍' മെയ് 5ന് തിയേറ്ററുകളില്‍ എത്തും. പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍: 1. ഏതേതോ സ്വപ്നമോ പാടിയത്: വൈശാഖ് സി മാധവ് ഗാനരചന: സിബി പടിയറ സംഗീതം: ശങ്കര്‍ ശര്‍മ്മ 2. വാടാതെ വീഴാതെ പാടിയത്: അരുണ്‍ ഹരിദാസ് കമ്മത്, അരുണ്‍ അലട്ട് ഗാനരചന: ഹരിനാരായണന്‍ ബി കെ സംഗീതം: ശങ്കര്‍ ശര്‍മ്മ 3. പെട്ടുപോകുമോ പാടിയത്: വിനീത് ശ്രീനിവാസന്‍ ഗാനരചന: സിബി പടിയറ സംഗീതം: ശങ്കര്‍ ശര്‍മ്മ 4. ആഷിക് ആഷിക് പാടിയത്: അരുണ്‍ ഹരിദാസ് കമ്മത്, സുധീഷ് യു എസ്, ലിബോയ് പ്രൈസ്‌ലി കൃപേഷ്, വൈശാഖ് സി മാധവ്, ശങ്കര്‍ ശര്‍മ്മ ഗാനരചന: പയസ് ഗിറ്റ് സംഗീതം: ശങ്കര്‍ ശര്‍മ്മ 5. ഏതേതോ സ്വപ്നമോ പാടിയത്: അഞ്ജു ജോസഫ് ഗാനരചന: സിബി പടിയറ സംഗീതം: ശങ്കര്‍ ശര്‍മ്മ 6. ജോക്കര്‍ ഇന്‍ പട്ടവയല്‍ പാടിയത്: അരുണ്‍ ഹരിദാസ് കമ്മത്, ലിബോയ് പ്രൈസ്‌ലി കൃപേഷ് ഗാനരചന: പയസ് ഗിറ്റ് സംഗീതം: ശങ്കര്‍ ശര്‍മ്മ Read on deshabhimani.com

Related News