ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സിനിമാ സംഗീത സംവിധായകനാകുന്നു

അജയ് ജോസഫ്


കൊച്ചി >  'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനമൊരുക്കിയ അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. നവാഗതനായ പ്രദീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കണ്ടം' എന്ന ചിത്രത്തിനുവേണ്ടിയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. റഫീക്ക് അഹമ്മദ് എഴുതിയ 'ആലിന്‍കൊമ്പില്‍  കുടമണി കെട്ടിയ നാടോടിക്കാറ്റേ'  എന്ന ഗാനം ആലപിച്ചത്  നജീം അര്‍ഷാദാണ്. പത്രപ്രവര്‍ത്തകനും നവാഗത ഗാനരചയിതാവുമായ ഷംസുദ്ദീന്‍ കുട്ടോത്ത് എഴുതിയ 'പായുന്നു മേഘം മേലേ' എന്ന ഗാനം ആലപിച്ചത് ഗായകന്‍ അഭിജിത്ത് കൊല്ലവുമാണ്  . ഈ ഗാനങ്ങളാണ് അജയ് ജോസഫ്  'കല്‍ക്കണ്ടത്തി'നു വേണ്ടി ഒരുക്കിയത്. ഗാനങ്ങള്‍ ഉടന്‍ റിലീസ് ചെയ്യും. രാജാമണി, രമേഷ് പിഷാരടി, നോബി, ഉല്ലാസ് പന്തളം, ടോഷ് ക്രിസ്റ്റി, സുന്ദര്‍ പാണ്ഡ്യന്‍, ഗൗരവ് മേനോന്‍, മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, മിനോണ്‍, അശോക് കുമാര്‍, സൈമണ്‍ പാവറട്ടി, സുരഭി ലക്ഷ്മി, സ്‌നേഹാ ശ്രീകുമാര്‍, അക്ഷര കിഷോര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. കഥ- ആന്‍സണ്‍ ആന്റണി, ഷാനു സമദ്, തിരക്കഥ/ സംഭാഷണം - ഷാനു സമദ്, ഛായാഗ്രഹണം - കനകരാജ്, ഗാനരചന -  റഫീക്ക് അഹമ്മദ്, ഷംസുദ്ദീന്‍ കുട്ടോത്ത്, കലാസംവിധാനം - ഷെബീറലി, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, എഡിറ്റിംഗ് - വി ടി ശ്രീജിത്ത്, സംഘട്ടനം- അഷ്‌റഫ് ഗുരുക്കള്‍, മേക്കപ്പ് - മണികണ്ഠന്‍ മരത്താക്കര, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ബാനര്‍- ഫുള്‍മാര്‍ക്ക് സിനിമ. Read on deshabhimani.com

Related News