വൈറലായി 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യഗാനം; ഒരു ദിവസത്തിനുള്ളില്‍ ഗാനം കണ്ടത് അഞ്ചുലക്ഷത്തോളം പേര്‍



കൊച്ചി > യുട്യൂബില്‍ തരംഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യ ഗാനം.  ഇന്നലെ പുറത്തിറങ്ങിയ 'യെരുശലേം നായകാ' എന്ന ഗാനം അഞ്ചുലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം കണ്ടത്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. റഫീഖ് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാജി പടൂര്‍ സംവിധായകനായെത്തുന്ന 'അബ്രഹാമിന്റെ സന്തതികളി'ല്‍ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 'ഗ്രേറ്റ് ഫാദറി'ന്റെ സംവിധായകന്‍ ഹനീഫ് ആദേനി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.   Read on deshabhimani.com

Related News