സലിൽ ചൗധരി സംഗീതനിശ നാളെ



കൊച്ചി> പ്രശസ‌്ത സംഗീതസംവിധായകൻ സലിൽ ചൗധരിയോടുള്ള ആദരസൂചകമായി ആലാപ‌് സംഗീത ഗ്രൂപ്പ‌്  ‘കാതിൽ തേൻ മഴയായ‌്’ എന്ന പേരിൽ ശനിയാഴ‌്ച സംഗീതപരിപാടി സംഘടിപ്പിക്കും. കൊച്ചി ഫൈൻ ആർട‌്സ‌് ഹാളിൽ  വൈകിട്ട‌് 6.30ന‌് ഫൈൻ ആർട‌്സ‌് സൊസൈറ്റിയുടെ സഹകരണത്തോടെയാണ‌് പരിപാടി. ഇതിൽനിന്നു ലഭിക്കുന്ന വരുമാനം അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കും. വിവേകാനന്ദ ചാരിറ്റബിള്‍ സൊസൈറ്റി മുഖേനയാണ് സഹായം എത്തിയ്ക്കുന്നത്; 2017 ല്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീത നിശ സംഘടിപ്പിച്ചാണ് ആലാപ് പ്രവര്‍ത്തനം തുടങ്ങിയത്. Read on deshabhimani.com

Related News