കേരളത്തിലാദ്യമായി അതിനൂതന ലാബ് അനലൈസര്‍ സ്ഥാപിച്ച് വിപിഎസ് ലേക്‌ഷോര്‍



കൊച്ചി> ലോകത്തിലെ ഏറ്റവും ആധുനിക ബയോകെമിസ്ട്രി ആന്‍ഡ് ഇമ്മ്യൂണോളജി ഫുള്ളി ഓട്ടോ അനലൈസര്‍ റോഷ് കോബാസ് പ്രോ സ്ഥാപിച്ച് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍. ഈ അത്യാധുനിക ഡയഗ്‌നോസ്റ്റിക് സംവിധാനം സ്ഥാപിക്കുന്ന കേരത്തിലെ ആദ്യത്തെ ആശുപത്രിയാണ് വിപിഎസ് ലേക്‌ഷോര്‍. പുതിയ അനലൈസര്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗുണനിലവാരത്തിനും മികവിനും പേരുകേട്ട ഈ അത്യാധുനിക സംവിധാനം മണിക്കൂറില്‍ 2200 ടെസ്റ്റുകള്‍ വരെ ചെയ്യാന്‍ ശേഷിയുള്ളതാണ്. നിലവിലെ ടെസ്റ്റിംഗ് ശേഷി ഇരട്ടിയാക്കുന്നതിനൊപ്പം 9 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കുമെന്ന സവിശേഷതയുമുണ്ട്. വേഗതയേറിയ അനലിറ്റിക്കല്‍ യൂണിറ്റുകള്‍, ഇന്റലിജന്റ് സാമ്പിള്‍ റൂട്ടിംഗ്, ഇന്‍കുബേഷന്‍ സമയം കുറയ്ക്കല്‍ എന്നിവയുള്ള അത്യാധുനിക സിസ്റ്റം രോഗികളുടെ കാത്തിരിപ്പു സമയം ഗണ്യമായി കുറയ്ക്കും. കേരളത്തിലെ ചികിത്സാ രംഗത്ത് നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ വിപിഎസ് ലേക്ഷോര്‍ ഇപ്പോഴും മുന്‍പന്തിയിലാണെന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇമ്മ്യൂണോകെമിസ്ട്രി ടെസ്റ്റിംഗ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി തടസ്സങ്ങളില്ലാത്ത സേവനവും മെച്ചപ്പെട്ട രോഗീപരിചരണവും നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. ഉയര്‍ന്ന വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള പുതിയ അനലൈസര്‍ ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിലൂടെ രോഗികള്‍ക്ക് വേഗത്തിലുള്ള ഫലം ലഭിക്കുവാനും ഡോക്ടര്‍മാരെ പെട്ടെന്നുള്ള ചികിത്സാ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്നു. കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സാംക്രമിക രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ചികിത്സാ മേഖലകളില്‍ വേഗമേറിയ ചികിത്സ ഉറപ്പാക്കാന്‍ ഈ ആധുനിക ലാബ് സഹായകരമാകും. Read on deshabhimani.com

Related News