ബ്രഷ് ചെയ്യുമ്പോൾ ശരിയായി ചെയ്‌തില്ലെങ്കിൽ പല്ലിന് പണി കിട്ടും



മനുഷ്യന്റെ പ്രധാനപ്പെട്ട ആരോഗ്യ ശീലങ്ങളിൽ ഒന്നാണ് ബ്രഷിങ്. രാവിലെ ഭക്ഷണത്തിന് മുൻപ് ബ്രഷ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ രാത്രിയിൽ ഭക്ഷണത്തിന് ശേഷം ബ്രഷിങ് ചെയ്യാൻ വിമുഖത കാണിക്കുന്നവരാണ് മലയാളികളിൽ ഏറിയ പങ്കും. ഇത് മൂലം ദന്ത ക്ഷയവും, മോണ രോഗവും ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് രാത്രിയിൽ ഭക്ഷണത്തിന് ശേഷം ബ്രഷിങിന്റെ കാര്യം മറക്കരുത്. ഏത് ബ്രഷ് ഉപയോഗിക്കണം എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. ബ്രഷ് പൊതുവെ സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ്. ആരോഗ്യമുള്ള വ്യക്തികൾ സോഫ്റ്റ് ബ്രഷോ, മീഡിയം ബ്രഷോ ഉപയോഗിക്കുന്നതാണ് നല്ലത്. ബ്രഷ് വാങ്ങുമ്പോൾ ബ്രഷിന്റെ പിടിയും , ബ്രസ്സിൽസും വായയുടെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നത് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹാർഡ് ബ്രഷ് പൊതുവേ ആരോഗ്യമുള്ള വ്യക്തികൾ ഉപയോഗിക്കുന്നത് നല്ലതല്ല. കുട്ടികൾക്ക് പല്ല് വന്നതു മുതൽ ബ്രഷ് ഉപയോഗിക്കാം. ഇതിനായി അമ്മമാർക്ക് ഫിംഗർ ടൂത്ത് ബ്രഷ് വിപണയിൽ സുലഭമാണ്. കുട്ടികൾ തുപ്പുന്ന പ്രായം അതായത് 2 വയസ്സ് പൂർത്തിയാക്കുമ്പോൾ സ്വയം ബ്രഷിങ് പരിശീലിപ്പിക്കണം. കുട്ടികൾക്കായി പീഡിയാട്രിക്ക് ടൂത്ത് ബ്രഷ് ഇന്ന് സുലഭമാണ്. ബ്രഷിങിന്റെ സമയം വളരെ പ്രധാനമാണ്. 2- 4 മിനിറ്റ് വരെ സമയം മാത്രമെ ബ്രഷിങിന് ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ നന്മളിൽ പലരും 5- 10 വരെ സമയം ബ്രഷിങ്ങിനായി ഉപയോഗിക്കുന്നു. ഇതു മൂലം 40 വയസ്സ് ആകുന്നതോടെ പല്ല് തേയ്മാനം കേരളത്തിൽ കൂടുതൽ കാണപ്പെടുന്നു. ബ്രഷ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ബ്രഷ് പൊതുവെ ബാക്ടീരയയുടെ കോളനിയാണ്. അത് കൊണ്ട് ബ്രഷ് ഉപയോഗത്തിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി വയ്ക്കണം. ബ്രഷ് അലക്ഷ്യമായി സൂക്ഷിക്കരുത്. പേസ്റ്റ് എടുക്കുമ്പോൾ എപ്പോഴും ബ്രസ്സിൽ നുള്ളിൽ പേസ്റ്റ് അമർത്തി വയ്ക്കണം. വളരെ കുറച്ച് പേസ്റ്റ് മാത്രം എടുത്താൽ മതി വെളുത്ത പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത് . ദന്താരോഗ്യ സംരക്ഷണത്തിൽ ബ്രഷിങ് പരമ പ്രധാനമാണ്. താഴെ നിരയിലുള്ള പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ പല്ലും മോണയും ചേരുന്ന ഭാഗത്തു നിന്ന് മുകൾ ഭാഗത്തേക്കും, മുകൾ നിരയിലുള്ള പല്ലുകൾ പല്ലും മോണയും ചേരുന്ന ഭാഗത്തു നിന്ന് താഴെ ഭാഗത്തേക്കും ചെയ്യണം. പല്ലിലും ചുരുങ്ങിയത് മൂന്ന് തവണ യെങ്കിലും  ബ്രഷിന്റെ ബ്രസ്സിൽ തട്ടിയിരിക്കണം. ചവയ്ക്കുന്ന ഭാഗത്ത് ഉള്ള പല്ലുകൾ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയിൽ ബ്രഷിങ് പരിപാലിക്കാം. ഇനി വിട്ടു വീഴ്ച അറുത് നിങ്ങളുടെ  ബ്രഷിങ്ങിന്റെ കാര്യത്തിൽ ലേഖകൻ: അജയ് കുമാർ കരിവെള്ളൂർ (സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് 9497045 749) Read on deshabhimani.com

Related News