കോവിഡ്‌ : ശ്വസന, പേശീവ്യായാമം അനിവാര്യം



തിരുവനന്തപുരം കോവിഡ്‌ രോഗമുക്തരായവർക്കും കോവിഡാനന്തര അസുഖങ്ങളുള്ളവർക്കും  ശ്വസന വ്യായാമം (പൾമണറി റിഹാബിലിറ്റേഷൻ) ഫലപ്രദം.നിലവിൽ ശ്വാസകോശസംബന്ധ അസുഖങ്ങളുള്ളവർ ശ്വസന വ്യായാമം ചെയ്യണം.  മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇത്‌ പരിഹാരമാണ്‌. ● ശ്വസന വ്യായാമങ്ങളും പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉൾപ്പെടുന്നതാണ്‌ പൾമണറി റിഹാബിലിറ്റേഷൻ. ഹൃദയമിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും അറിയുന്നതിനായി പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കണം. ● ആശുപത്രി വിട്ടശേഷം ആരോഗ്യനില തൃപ്തികരമെങ്കിൽ വ്യായാമം  തുടങ്ങാം. നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാൽ വ്യായാമം നിർത്തണം. വ്യായാമത്തിനിടയിൽ വിശ്രമിക്കണം. ●രോഗം ഭേദമാകുന്ന കാലയളവിൽ ശാരീരികാവസ്ഥ അനുസരിച്ച് നടക്കുന്നതിനായി ഒരു ക്രമം പാലിക്കണം. ● കഴിയുന്നിടത്തോളം നിവർന്ന് ഇരിക്കുക. സാവധാനം അവരവരുടെ സ്ഥലത്തിന് ചുറ്റും നടക്കുക. പതിവായി സ്ഥാനങ്ങൾ മാറ്റുക. നെഞ്ചിനടിയിൽ ഒരു തലയണ വച്ചശേഷം വയറിന്റെ സഹായത്തോടെ ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ വിവിധ അറകൾ തുറന്നു പ്രവർത്തിക്കാൻ സഹായിക്കും. ● കാൽമുട്ടിനടിയിൽ ഒരു തലയണവച്ച് നിവർന്നു കിടന്ന് ശ്വാസം എടുക്കുന്ന വ്യായാമം ചെയ്യുക. ഒരു കൈ നെഞ്ചിന്റെ ഭാഗത്തും  ഒരു കൈ വയറിന്റെ മുൻഭാഗത്തായും വയ്ക്കുക. നെഞ്ചും വയറും വികസിക്കുന്ന വിധത്തിൽ മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്ക് എടുത്ത്‌ സാവധാനം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ●ഇൻസെന്റീവ് സ്‌പൈറോമെട്രി ഡോക്ടർ നിർദേശിക്കുന്നവർ ഇൻസെന്റീവ് സ്‌പൈറോമെട്രി ചെയ്യണം. ഒരു ദിവസം 15 മിനിറ്റ് ഇൻസെന്റീവ് സ്‌പൈറോമീറ്റർ ഉപയോഗിച്ച് ശ്വസന വ്യായാമം ചെയ്യണം. Read on deshabhimani.com

Related News