കോവിഡ്‌ മാറിയാലും അവയവങ്ങളെ ബാധിക്കാം



രോഗമുക്തരായശേഷവും കോവിഡ്‌ ബാധിതരുടെ അവയവങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ടെന്ന്‌ ചൈന. അതിനാൽ ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും‌ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്‌ ലഭ്യമാക്കാൻ ചൈനയിലെ ദേശീയ‌ ആരോഗ്യ കമീഷൻ (എൻഎച്ച്‌സി)‌ തീരുമാനിച്ചു. ശ്വാസകോശ–ഹൃദയ പ്രശ്‌നങ്ങൾ, പേശീനഷ്ടം, ചലനശേഷിക്കുറവ്‌, മാനസിക പ്രശ്‌നങ്ങൾ എന്നിവയുണ്ടാകാമെന്നാണ്‌ എൻഎച്ച്‌സി അറിയിച്ചത്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നമായതിനാലാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ നൽകാൻ തീരുമാനിച്ചത്‌. ജനങ്ങൾ കോവിഡ്‌ മുക്തരായതുകൊണ്ട്‌ ആരോഗ്യപ്രവർത്തകരുടെ ജോലി കഴിയുന്നില്ലെന്നും രോഗികളുടെ പുനരധിവാസവും അനിവാര്യമാണെന്ന്‌ എൻഎച്ച്‌സി മാർഗനിർദേശം‌ത്തിൽ വ്യക്തമാക്കി. ചെറിയതോതിലാണ്‌ കോവിഡ്‌ ബാധിച്ചതെങ്കിൽ അവയവങ്ങൾക്ക്‌ കുഴപ്പമുണ്ടാവില്ലെന്നും എന്നാൽ, രോഗതീവ്രത‌ കൂടുതലുള്ളവർക്ക്‌ രോഗമുക്തിക്കുശേഷം ആൻജൈന, അരിത്‌മിയ എന്നീ ഹൃദയരോഗങ്ങളുണ്ടാകാമെന്നുമാണ്‌ അറിയിപ്പ്‌. കോവിഡ്‌  ‌വിഷാദരോഗവും ഉറക്കമില്ലായ്മയും ഭക്ഷണം കഴിക്കുന്നതിൽ ക്രമമില്ലായ്മയും ഉണ്ടാക്കാമെന്നും മുന്നറിയിപ്പുണ്ട്‌.‌ Read on deshabhimani.com

Related News