വളർത്തുമൃഗങ്ങളെ അകലെയിരുന്ന്‌ സ്‌നേഹിക്കാം



യുഎസിൽ മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വളർത്തു മൃഗങ്ങളിലേക്കും രോഗം പകരാൻ ഇടയില്ലേ? ഇതിനുമുമ്പ്‌ ഒരു വളർത്തു പൂച്ചയിലും നായയിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌ വന്നിരുന്നു. കുടുംബാംഗങ്ങൾ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ച വീടുകളിലെ വളർത്തുമൃഗങ്ങളായിരുന്നു ഇവർ. കാര്യമായ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. വളർത്തുമൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗം പകരുമെന്നതിന് തെളിവ്‌ ലഭിച്ചിട്ടില്ല. എങ്കിലും ജാഗ്രത വേണം. വളർത്തുമൃഗങ്ങളുമായി വളരെ അടുത്ത് ഇടപഴകുന്നതും സ്പർശിക്കുന്നതും ഒഴിവാക്കുക. തൊട്ടുകഴിഞ്ഞാൽ സോപ്പും വെള്ളവും അല്ലെങ്കിൽ 70 ശതമാനം ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. പച്ചക്കറി, ധാന്യങ്ങൾ എന്നിവയിൽ പറ്റിപ്പിടിച്ചിരുക്കുന്ന വൈറസ് അവ പാകം ചെയ്യുമ്പോൾ നശിപ്പിക്കപ്പെടുമോ? കൊറോണ വൈറസുകൾ എൻവലപ്ഡ് അഥവാ പുറമെ ഒരു രക്ഷാകവചത്താൽ ചുറ്റപ്പെട്ട വൈറസുകളാണ്. ഈ കവചം ഉയർന്ന ചൂടിൽ നിലനിൽക്കില്ല. അതിനാൽ, 70 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചൂടിൽ പാചകം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങളിലൂടെ ഈ വൈറസ് പകരില്ല. ഉത്തരം നൽകിയത്‌ ഡോ. മനോജ്‌ വെള്ളനാട്‌ ഇൻഫോ ക്ലിനിക്ക്‌ ചോദ്യങ്ങൾ അയക്കാം:  dbitvm@gmail.com Read on deshabhimani.com

Related News