19 മെഡിക്കൽ ടെസ്‌റ്റുകൾ വീട്ടിലിരുന്ന്‌; ടെലി മെഡിക്കൽ കിറ്റ്‌ അങ്കമാലിക്ക്‌ സ്വന്തം

ഉദ്‌ഘാടന ചടങ്ങിൽ ടെലിമെഡിക്കൽ കിറ്റിൽ രോഗിയെ പരിശോധിക്കുന്നു


അങ്കമാലി> വീട്ടിലിരുന്ന്‌ ലോകത്തുള്ള ഏത്‌ ഡോക്‌ടറുടേയും സേവനം ലഭ്യമാക്കി രോഗനിർണയവും പരിശോധനയും ചികിത്സയും നടത്താവുന്ന  ആധുനിക ടെലി മെഡിസിൻ സംവിധാനം അങ്കമാലി നഗരസഭക്ക്‌ സ്വന്തം. കെഎസ്‌എഫ്‌ഇ തങ്ങളുടെ സിഎസ്‌ആർ സ്‌കീമിൽനിന്നാണ്‌   അങ്കമാലി മുൻസിപാലിറ്റിക്ക്‌ ഇത്‌ സമ്മാനിച്ചത്‌.  തൃശൂർ കേന്ദ്രമായുള്ള  ഹെൽത്ത്‌ സ്‌റ്റോറി എന്ന സ്‌ഥാപനമാണ്‌ ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചെടുത്തത്‌. വീടുകളിലുള്ള രോഗികൾക്ക്‌ വേണ്ടി ഏർപ്പെടുത്തിയ ആദ്യത്തെ സംവിധാനമാണിത്‌. ഇസിജി, ഇകെജി, രക്‌തസമ്മർദ്ദം, പ്രമേഹം, ഡങ്കിപനി, ചിക്കൻ ഗുനിയ,തുടങ്ങി 19  രോഗ നിർണയങ്ങൾ ഇതിലൂടെ സാധിക്കും. കൂടാതെ  വീഡിയോ കോൺഫറൻസ്‌, വൈറ്റൽ ഡാറ്റ ഷെയറിങ് തുടങ്ങിയവയും ഈ ടെലി മെഡിക്കൽ കിറ്റിൽ  സാധ്യമാണ്‌. കിടപ്പ്‌  രോഗികൾക്ക്‌ അവരുടെ പ്രാഥമിക രോഗ വിവരങ്ങളും ഇതിലൂടെ രേഖപ്പെടുത്താനാവും. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലെ രോഗികൾക്ക്‌ ഏറെ സഹായകരമാകുന്ന സംവിധാനമാണിത്‌. രോഗിയുടെ പരിശോധന നടക്കുന്ന അതേ സമയം ഡോക്‌ടർക്ക്‌ ഓൺലൈനിൽ അത്‌ നിരീക്ഷിക്കാനും വിലയിരുത്താനുമാവും. ആ സമയം രോഗിയുമായി വീഡിയോ കോൾ വഴി സംസാരിക്കാനും കഴിയും. അങ്കമാലി നഗരസഭ  വീഡിയോ കോൺഫറൻസിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ കെഎസ്‌എഫ്‌ഇ എം ഡി വി ടി സുബ്രഹ്‌മണ്യം നഗരസഭാ അധ്യക്ഷ എം എ ഗ്രേസിക്ക്‌ ഉപകരണം കൈമാറി. ചടങ്ങിൽ വൈസ് ചെയർമാൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ , കൗൺസിലർമാരായ കെ എ സലി, ബിനിത, ലേഖ മധു, ബിനു അയ്യമ്പിള്ളി, മുനിസിപ്പൽ സെക്രട്ടറി ബീന കുമാർ , ഹെൽത്ത് സ്റ്റോറി പ്രതിനിധി അരുൺ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News