അമിതഭാരവും അർബുദമുണ്ടാക്കും



ലണ്ടന്‍ > സാധാരണ കണ്ടുവരാറുള്ള നാലു പ്രധാന ക്യാന്‍സര്‍ രോഗങ്ങള്‍ക്കുപിന്നില്‍ അമിതാഭാരമാണ്‌ വില്ലനെന്ന് പഠനം. അണ്ഡാശയം, കരള്‍, വൃക്ക, കുടല്‍ എന്നിവയെ അര്‍ബുദം ബാധിക്കുന്നതിന് പ്രധാനകാരണം അമിതഭാരമാണെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ എന്ന സന്നദ്ധസംഘടനയുടെ പഠനം ചൂണ്ടിക്കാട്ടി. അമിതഭാരംകൊണ്ട് അര്‍ബുദം വരുന്നവരുടെ എണ്ണം കൂടിവരികയാണെന്നും പുകവലിക്കുന്നവരെക്കാള്‍ കൂടുതലാണ് അമിതവണ്ണമുള്ളവരെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പുകവലിക്കും പൊണ്ണത്തടിക്കും അര്‍ബുദവുമായി നേരിട്ട് ബന്ധമില്ലെങ്കിലും രോഗസാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.ശരീരഭാരമുള്ളവരെ  സംഘടന പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്ന് ആരോപിച്ച് സംഘടനയ്ക്ക് എതിരെ  ബ്രിട്ടനില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. Read on deshabhimani.com

Related News