കർക്കടക ചികിത്സയും ആരോഗ്യവും



കർക്കടക ചികിത്സ എന്നാൽ എന്ത്?  ഇത്‌ കർക്കടകത്തിൽ ചെയ്യുന്നത് എന്തുകൊണ്ട്? മറ്റ് മാസങ്ങളിൽ ചെയ്‌തുകൂടെ. ന്യായമായ സംശയങ്ങളാണ്‌. കാലാവസ്ഥയാണ്‌ ഇതിന്‌ അടിസ്ഥാനം. കാലാവസ്ഥയും ശരീരബലവും രോഗങ്ങളും തമ്മിൽ ബന്ധപ്പെട്ടാണ് കിടക്കുന്നത്. പഞ്ചകർമ ചികിത്സയും മറ്റു ശോധനചികിത്സകളും ചെയ്‌തു ശരീരത്തിന്‌  ബലമുണ്ടാക്കുന്ന രീതിയാണ് ആയുർവേദവിധി പ്രകാരം കർക്കടകത്തിൽ ചെയ്യുന്നത്. ശരീരത്തിനായി സ്നേഹസ്വേദന പ്രക്രിയകൾചെയ്‌ത് (എണ്ണകൊണ്ട് തിരുമ്മി, കഷായ മരുന്നുകളിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് ശരീരം വിയർപ്പിക്കുന്ന) വമന വിരേചനാദികൾകൊണ്ടും കഷായ വസ്തികൊണ്ടും ശരീരം ശുദ്ധീകരിച്ചതിനുശേഷം കർക്കടകക്കഞ്ഞി കുടിക്കണം. കർക്കടകത്തിൽ ചെയ്യാവുന്ന ചികിത്സ ഔഷധദ്രവ്യങ്ങൾ കൊണ്ടുള്ള പൊടിതിരുമ്മൽ, പൊടിക്കിഴി, ഇലക്കിഴി, അഭ്യംഗം, പിഴിച്ചിൽ, കഷായവസ്‌തി, മാത്രാവസ്തി, ശിരോധാര മുതലായവയാണ്. വസ്‌തി ചെയ്യാതെ വമനവും വിരേചനവും ആകാം. കർക്കടകത്തിൽ ചെയ്യുന്ന ദേഹരക്ഷയുടെ ഗുണം ഒരുവർഷം നീണ്ടുനിൽക്കുന്നു. പ്രധാനം കർക്കടകക്കഞ്ഞി തന്നെ. കർക്കടകത്തിൽ അതിരാവിലെ ഉറക്കമെഴുന്നേൽക്കണം. പകൽ ഉറങ്ങരുത്. രാത്രി നേരത്തേ കിടക്കണം. ലഘുവായ ഭക്ഷണം അതായത്  എളുപ്പത്തിൽ ദഹിക്കുന്നവ കഴിക്കണം.   (നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി സീനിയർ ആയുർവേദ കൺസൽട്ടന്റാണ്‌ ലേഖകൻ) Read on deshabhimani.com

Related News