കരിപ്പൂരിൽ 2 യാത്രക്കാരിൽനിന്ന് 1.15 കോടിയുടെ സ്വർണം പിടിച്ചു
കരിപ്പൂർ> കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്നായി 1കോടി 15 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടിച്ചു. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈല്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. Read on deshabhimani.com