വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ സൗജന്യ ഫ്ലാറ്റ് ഫുട്ട് ക്യാംപ്



കൊച്ചി> വിപിഎസ് ലേക് ഷോർ ആശുപത്രിയും ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ ഫ്ലാറ്റ് ഫുട്ട് ക്യാംപ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായാണ് നവംബർ അഞ്ചിന് രാവിലെ 9 മുതൽ പകൽ 2 വരെ ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപിൽ രജിസ്‌ട്രേഷനും കണ്സൾട്ടേഷനും സൗജന്യമാണ്, ഒപ്പം ടെസ്റ്റുകളും മറ്റ് പ്രൊസീജ്യറുകളും കുറഞ്ഞ നിരക്കിൽ ലഭിക്കും. ഫ്ലാറ്റ് ഫുട്ട് കാരണം ഉപ്പൂറ്റിവേദനയുള്ളവർ, ജന്മനാ ഫ്ലാറ്റ് ഫുട്ട് അവസ്ഥയുള്ള കുട്ടികൾ, കാലിൽ ഉണങ്ങാത്ത മുറിവ് ഉള്ളവർ, കാലിലെ പ്രശ്നങ്ങൾക്കൊപ്പം പ്രമേഹമുൾപ്പെടെയുള്ള മറ്റ് രോഗവസ്ഥയുള്ളവർ തുടങ്ങിയവർക്ക് ക്യാംപിൽ പങ്കെടുക്കാം.  'ബീറ്റ് ദ പെയിൻ, സേ നോ റ്റു ഫ്ലാറ്റ് ഫീറ്റ്' എന്ന പ്രമേയവുമായി നടത്തുന്ന ക്യാംപിൽ വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ ഫുട്ട് ആൻഡ് ആങ്കിൾ സർജനും ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി പ്രസിഡന്റുമായ  ഡോ. രാജേഷ് സൈമൻ സേവനമനുഷ്ഠിക്കും.  രജിസ്ട്രേഷന്: 1800 313 877   Read on deshabhimani.com

Related News