അർബുദം ഭേദമാക്കി "ഡോസ്റ്റർലിമാബ്‌'



തിരുവനന്തപുരം > അർബുദത്തിനെ പൂർണമായി ഭേദമാക്കുന്ന മരുന്ന്‌! ന്യൂയോർക്കിലെ മെമ്മോറിയൻ സ്ലൊവാൻ കെറ്ററിങ്‌ ക്യാൻസർ സെന്ററിന്റെ ഈ സുപ്രധാന പരീക്ഷണഫലം ലോകത്തിന്‌ വലിയ പ്രതീക്ഷയേകുന്നു. ഏറെ ആശ്വാസത്തോടെയാണ്‌ ലോകം ഈ  ശാസ്‌ത്രനേട്ടത്തെ കാണുന്നത്‌. ചികിത്സാകേന്ദ്രത്തിൽ ഉപയോഗിച്ച ഡോസ്റ്റർലിമാബ്‌ എന്ന മരുന്ന്‌ മലാശയ അർബുദബാധിതരായ 18 പേരുടെ രോഗത്തെ പൂർണമായി ഭേദമാക്കിയെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്തു. പരീക്ഷണത്തെ "ചെറുതെങ്കിലും ശ്രദ്ധേയം' എന്നാണ്‌ ഗവേഷകർ വിലയിരുത്തുന്നത്‌. ദീർഘകാല പരിശോധനകളുടെ അടിസ്ഥാനത്തിൽ മാത്രമേ മരുന്നിന്റെ ഫലപ്രാപ്തി കൃത്യമായി അവലോകനം ചെയ്യാനും വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ എന്ന്‌ കണ്ടെത്താനും കഴിയൂ. എങ്കിലും ആരോഗ്യരംഗത്ത്‌ അടുത്തകാലത്തെ  മികച്ച പരീക്ഷണമാകുമിത്‌. എന്നാൽ, ഡോസ്റ്റർലിമാബിന്റെ വില ചോദ്യചിഹ്നമായി മുന്നിലുണ്ട്‌. ഡോസിന്‌ 8.53 ലക്ഷം രൂപ (11,000 യുഎസ്‌ ഡോളർ)യാണ്‌ ഡോസ്റ്റർലിമാബിന്‌. Read on deshabhimani.com

Related News