മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നതായി റിപ്പോർട്ട‌്



ന്യൂജേഴ്സി> മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ വിബ്രിയോ വള്‍നിഫിക്കസ് കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നതായി റിപ്പോർട്ട‌്. ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിലേക്ക് സജീവമാകുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോള താപനം മൂലം സമുദ്രജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരങ്ങളോട് അടുക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ചൂട് കൂടിയ ജലത്തിലാണ് ഇവയുടെ സാന്നിധ്യം സാധാരണ ഗതിയില്‍ കാണാറുള്ളത്. മുറിവുക‌ളിലൂടെ മനുഷ്യശരീരത്തിലേക്ക‌് പ്രവേശിക്കുന്ന ബാക്ടീരിയ ദേഹത്ത് ഒരു ചുവന്ന തടിപ്പ് ഉണ്ടാകും. വളരെ പെട്ടെന്ന് അതു വലുതാകുകയും പിന്നീട് മാംസം അഴുകാനും തുടങ്ങും. പലപ്പോഴും ഈ ഭാഗം മുറിച്ചുകളയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇവയുടെ ആക്രമണം മൂലം അമേരിക്കയില്‍ അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് ഗവേഷകര്‍ വിശദമായ അന്വേഷണത്തിനിറങ്ങി തിരിച്ചത്. മെക്സിക്കോ ഉൾക്കടലിലെ ചില മേഖലകൾ പോലെ കടലിലെ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വള്‍നിഫിക്കസ് നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്ന് കടലിന്റെ കിഴക്കൻ തീരത്തേക്കും ഇവ മാറിയതായാണു കണ്ടെത്തിയിരിക്കുന്നത്.   Read on deshabhimani.com

Related News