കോവിഡ്‌ കാലത്ത്‌ പുരുഷൻമാരുടെ ദേഷ്യം കൂടിയെന്ന്‌ സർവെ



കൊച്ചി> ജോലിയുടെയും സാങ്കേതികവിദ്യയുടെയും സമ്മർദംമൂലം കോവിഡ് വ്യാപന കാലത്ത് പുരുഷന്മാരുടെ ദേഷ്യം വർധിച്ചെന്ന് സർവേ റിപ്പോർട്ട്. ജോലിയിലും സാങ്കേതിക കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോഴാണ് കൂടുതലായി ദേഷ്യപ്പെടുന്നതെന്നും അവധിദിവസങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുമ്പോഴാണ്‌ 64 ശതമാനം പുരുഷന്മാർക്കും ദേഷ്യം വർധിക്കുന്നതിന് കാരണമാകുന്നതെന്നും ടാറ്റ സോൾട്ട് ലൈറ്റ് നടത്തിയ സർവേ റിപ്പോർട്ട് പറയുന്നു. എന്നാൽ, സ്ത്രീകളിൽ 58 ശതമാനംപേരാണ് ഇക്കാരണങ്ങളാൽ ദേഷ്യപ്പെടുന്നത്. സർവേയിൽ പങ്കെടുത്ത 18നും 25നും മധ്യേ പ്രായമുള്ളവർ ചെറിയ സാങ്കേതികപ്പിഴവുകളിൽപ്പോലും ദേഷ്യംപിടിക്കുന്നവരാണ്. രാജ്യത്തെ പുരുഷന്മാരിൽ ഇക്കാലത്ത് രക്താതിസമ്മർദമാണ് പ്രധാന ആരോഗ്യപ്രശ്നമായി കാണുന്നതെന്ന് ടാറ്റ നുട്രിക്കോർണറിന്റെ പോഷകാഹാരവിദഗ്ധ കവിത ദേവഗൺ പറഞ്ഞു.  ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റംവരുത്തണം. വീട്ടിലിരുന്ന് ജോലിനോക്കുമ്പോൾ ഇടയ്ക്കിടെ എഴുന്നേൽക്കുകയും മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും നടക്കുകയും വേണം. റസ്റ്റോറന്റുകളിൽനിന്ന് വരുത്തുന്ന ഭക്ഷണത്തിനുപകരം വീട്ടിൽ പാചകം ചെയ്യുന്ന പരമ്പരാഗത ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു. Read on deshabhimani.com

Related News