കൊറോണ വൈറസ്‌ മനുഷ്യനിർമിതമല്ല; സ്വാഭാവിക ജനിതകമാറ്റം: ഡബ്ല്യൂഎച്ച്‌ഒ



വാഷിങ്‌ടൺ > പുതിയ കൊറോണ വൈറസ്‌ മനുഷ്യ നിർമിതമല്ലെന്നും സ്വാഭാവിക ജനിതകമാറ്റത്തിലൂടെ രൂപാന്തരംവന്നതാണെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു. കോവിഡിന്‌ കാരണമായ വൈറസിന്റെ ഉത്ഭവം പ്രകൃതിജന്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഘട്ട പ്രവർത്തന വിഭാഗം തലവൻ. ഡോ. മൈക്കൽ റയാൻ പറഞ്ഞു. കോവിഡ്‌ ചൈനയിലെ വുഹാനിലെ വൈറോളജി ലാബിൽ നിന്ന്‌ പുറത്തുവന്നതാണെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ആരോപണത്തിന്‌ മറുപടി നൽകുകയായിരുന്നു റയാൻ. നിരവധി ശാസ്‌ത്രജ്ഞർ വൈറസിനെ ജനിതകഘടനകൾ പരിശോധിച്ചതാണെന്നും വൈറസ്‌ സ്വാഭാവിക പരിണാമത്തിലൂടെ ഉത്ഭവിച്ചതാണെന്ന്‌ ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലോകാരോഗ്യ സംഘടന വീണ്ടും വീണ്ടും  വ്യക്തമാക്കിയതാണെന്നും റയാൻ പറഞ്ഞു. വൈറസ്‌ ചൈനയുടെ സൃഷ്ടിയാണെന്ന്‌ പ്രചരിപ്പിക്കാനായി നിരവധി തവണയാണ്‌ ട്രംപ്‌ പ്രസ്‌താവന ഇറക്കിയത്‌. ചൈനക്കെതിരെ നഷ്ടപരിഹാരം തേടി അമേരിക്കയിലെ കോടതിയിൽ പരാതിയും നിലവിലുണ്ട്‌. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ചൈനവിരുദ്ധ വികാരം ഉയർത്തി തന്റെ വീഴ്‌ച മറച്ചുവക്കാനുള്ള ശ്രമത്തിലാണ്‌ ട്രംപ്‌. Read on deshabhimani.com

Related News