സമ്പർക്കരഹിത സ്തനാർബുദ പരിശോധനക്ക്‌ ഓട്ടോമേറ്റഡ്‌ തെർമലിറ്റിക്‌സ്‌



കോഴിക്കോട്> സമ്പർക്ക രഹിതവും സ്വകാര്യത ഉറപ്പു നൽകുന്നതുമായ സ്തനാർബുദ പരിശോധനയ്ക്ക് നൂതന സംവിധാനം. മെട്രോമെഡ് ഹോസ്പിറ്റലിലെ  ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റർ ഫോർ സർജറി (സിസിഎസ്) ആണ്‌ പുതിയ സംരംഭത്തിന്‌ പിന്നിൽ. സമ്പർക്കം ഒഴിവാക്കി, റേഡിയേഷൻ ഇല്ലാതെ കൃത്യതയാർന്ന ഫലം നൽകുന്ന ഈ ഓട്ടോമേറ്റഡ് ഉപകരണം വഴി ഏതു പ്രായത്തിലുള്ള സ്ത്രീകളുടെയും സ്തനാർബുദ പരിശോധന നടത്താൻ കഴിയും. കൈയിൽ കൊണ്ടു നടക്കാവുന്ന തെർമലിറ്റിക്സ് വഴിയുള്ള പരിശോധനയ്ക്ക്  ചെലവ് താരതമ്യേന കുറവാണ്. ഇന്ത്യയിലെ മുൻ‌നിര എ‌ഐ അധിഷ്ഠിത സ്തനാർബുദ സ്ക്രീനിങ്ങ് കമ്പനിയായ നിരാമയ് ഹെൽത്ത് അനലിറ്റിക്സുമായി സഹകരിച്ചാണ് സിസിഎസ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്.  തെർമൽ ഇമേജിങ്ങിനെ നിർമിത ബുദ്ധിയുമായി സംയോജിപ്പിക്കുന്ന ഒരു ഓട്ടോമേറ്റഡ് ബ്രെസ്റ്റ് ഹെൽത്ത് സ്ക്രീനിങ്ങ്, ഡയഗ്നോസ്റ്റിക് ഉപകരണമാണ് നിരാമയ് വികസിപ്പിച്ചെടുത്ത 'തെർമലിറ്റിക്സ്.' കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്  വീടുകളിൽ ഈ സേവനം പ്രയോജനപ്പെടുത്താം. കാലതാമസം ഒഴിവാക്കാൻ മുൻകൂട്ടി ബുക്കു ചെയ്യണം. ശാരീരിക സമ്പർക്കം തീർത്തും ഒഴിവാക്കി, സ്വകാര്യത പൂർണമായും ഉറപ്പുവരുത്തി വനിതാ ടെക്നീഷ്യൻമാരാണ്‌  പരിശോധന നടത്തുന്നത്.   18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് പരിശോധന നടത്താം.  തെർമലിറ്റിക്സ് സ്ക്രീനിങ്ങ്  വഴി നന്നേ ചെറിയ  തടിപ്പുകളും മുഴകളും പോലും കണ്ടെത്താനാവും. ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റർ ഫോർ സർജറിയുമായുള്ള പങ്കാളിത്തം ഏറെ സന്തോഷകരമാണെന്ന്  നിരാമയ് സ്ഥാപകയും സിഇഒ യുമായ ഡോ. ഗീത മഞ്ജുനാഥ് അഭിപ്രായപ്പെട്ടു. ഉപയോക്താക്കൾക്ക് മികച്ച ശസ്ത്രക്രിയാ ആരോഗ്യ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന്  സി‌സി‌എസിന്റെ ചെയർമാനും ചീഫ് ലാപ്രോസ്കോപിക് സർജനുമായ ഡോ. അബ്ദുറഹ്മാൻ അമ്പാടി അഭിപ്രായപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക്‌ 0495 2430333/ 7994400333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം   Read on deshabhimani.com

Related News