കുടി നിർത്തിയിട്ട്‌ മതി കുട്ടികൾ; കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിന്‌ അച്‌ഛനമ്മമാർ കുടിക്കരുതെന്ന്‌ പഠനം



ബീജിങ്‌> മക്കളുടെ ഹൃദയാരോഗ്യത്തിന്‌ അച്ഛനമ്മമാർ കുഞ്ഞിനായി തയ്യാറെടുക്കുന്നതിന്‌ ആറുമാസം മുമ്പെങ്കിലും മദ്യപാനം നിർത്തണമെന്ന്‌ പഠനം. ഗർഭധാരണത്തിന്‌ മൂന്നുമാസം മുമ്പുവരെ പിതാവ്‌ മദ്യപിച്ചിട്ടുണ്ടെങ്കിൽ കുട്ടികളിലെ ജന്മനാലുള്ള ഹൃദയ തകരാറുകൾക്ക്‌ 44 ശതമാനം കാരണാമാകും. അമ്മയാണ്‌ ആ സമയം വരെ മദ്യപിച്ചിട്ടുള്ളതെങ്കിൽ ഇത്‌ 16 ശതമാനമാണെന്നും യൂറോപ്യൻ ജേണൽ ഓഫ്‌ പ്രിവന്റീവ്‌ കാർഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ പറയുന്നു. ഒറ്റയിരിപ്പിൽ നാലും അഞ്ചും അടിക്കുന്ന കുടിയന്മാരുടെ കുഞ്ഞുങ്ങളിൽ ഹൃദ്രോഗസാധ്യത 52 ശതമാനമാണെന്നും പഠനം വ്യക്തമാക്കുന്നു. രണ്ടുപേരും മദ്യപാനികളായാൽ കുഞ്ഞുങ്ങളുടെ ഹൃദയത്തിന്‌ മാത്രമല്ല, മറ്റുനിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്നും പഠനം നടത്തിയ ചൈനയിലെ സെൻ്രടൽ സൗത്ത്‌ സർവകലാശാലയിൽ നിന്നുള്ള ജിയാബി ക്വിൻ പറഞ്ഞു. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കായി ഗർഭംധരിക്കുന്നതിന്‌  ഒരു വർഷംമുമ്പ്‌ സ്‌ത്രീകളും  ആറുമാസം മുമ്പ്‌ പുരുഷന്മാരും  കുടി നിർത്തണം. ഗർഭകാലത്ത്‌ സ്‌ത്രീകൾ മദ്യപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹൃദയ തകരാറുമായി വർഷം 13.5 ലക്ഷം കുട്ടികളാണ്‌ ജനിക്കുന്നത്‌.   Read on deshabhimani.com

Related News