ഉൽപ്പാദനത്തിൽ ഒന്നാമത്, എന്നിട്ടുമെന്തേ ഈ വാക്‌സിൻ ക്ഷാമം?



പെട്രോളിന്റെ വില കൂടുന്നത് കോവിഡ് വാക്‌സിൻ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനെന്നൊക്കെ വിളിച്ചു പറഞ്ഞ കുറേപ്പേരുടെ പേരുകളും മുഖങ്ങളും ഓർമ്മ വരുന്നു, പറയുന്നില്ലെന്ന് മാത്രം.ഒരു വർഷം മുൻപേ ഈ ദുരിതാവസ്ഥ ഉണ്ടാവുമെന്ന് മനസ്സിലാക്കിയിട്ടും അതിനുള്ള പരിഹാരമാർഗങ്ങൾ സ്വന്തം രാജ്യത്തുണ്ടായിട്ടും അതിനു വേണ്ട അമിതവില പെട്രോളിലൂടെ പിടിച്ചു വാങ്ങിയെന്നറിഞ്ഞിട്ടും ഈ വിധം കഷ്ടപ്പെടുവാനുള്ള ദൗർഭാഗ്യം നമ്മൾ ഇൻഡ്യാക്കാർക്കെ ഉണ്ടാകൂ. ഈ ചിതകൾ ഉടനെയൊന്നും അണയാനും പോകുന്നില്ല...ആന്‍ പാലി എഴുതുന്നു ലോകജനസംഖ്യയുടെ 2.9 % ആളുകൾക്കാണ് ഫുൾ ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ശതമാനം വെറും 1.4 മാത്രം. അന്പത് ശതമാനത്തിനുമേൽ കോവിഡ് വാക്‌സിൻ ലഭിച്ച ഇസ്രായേലിനോടോ 39 ശതമാനവുമായി നിൽക്കുന്ന UAE യോ പോലുള്ള രാജ്യങ്ങളുമായി മാത്രമല്ല മെക്സിക്കോ, ഇന്തോനേഷ്യ, കംബോഡിയ മുതലായ രാജ്യങ്ങളെക്കാളും പിറകിലാണ് നമ്മുടെ കോവിഡ് വാക്‌സിനേഷൻ റേറ്റ്. ഈ കണക്കുകൾ ഒരു നാണക്കേടോ പരാജയമോ ആയി തോന്നുന്നത് ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ പ്രൊഡ്യൂസഴ്സ് SII അഥവാ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോട്ടക്കുമൊക്കെ ഇന്ത്യൻ കമ്പനികളാണെന്നതും കൊണ്ടാണ്.   ബ്രിട്ടൻ, കാനഡ, സൗദി അറേബ്യ കൂടാതെ പല ആഫ്രിക്കൻ രാജ്യങ്ങളിലേക്കും SII വാക്‌സിനുകൾ കയറ്റി അയക്കാറുണ്ട്. കോവിഡ് വാക്‌സിനുകളുടെ കാര്യമെടുത്താൽ സമ്പന്ന രാജ്യങ്ങൾക്ക് വലിയ വില നൽകി Pfizer പോലുള്ള കമ്പനികളിൽ നിന്നും നേരിട്ട് വാക്‌സിനുകൾ കിട്ടുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ എളുപ്പമാണ്. എന്നാൽ ദരിദ്ര രാജ്യങ്ങളിലെ കൂടി ഏതാണ്ട് ഇരുപതു ശതമാനത്തോളം ജനസംഖ്യക്കും വാക്‌സിനേഷൻ കിട്ടണമെന്നത് കൊണ്ടാണ് GAVIയും(യുണിസെഫും വെർൾഡ് ബാങ്കും ഗേറ്റ്സ് ഫൗണ്ടേഷനും ഒക്കെ ചേർന്ന വാക്സിൻ alliance) CEPI യും യുഎൻനോട് ചേർന്ന് COVAX എന്ന പദ്ധതി രൂപപ്പെടുത്തിയത്. covax സംഭരിക്കുന്ന AstraZeneca വാക്‌സിന്റെ ലക്ഷക്കണക്കിന് ഡോസുകളാണ് SII സ്‌കീം പ്രകാരം മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്.   ഇങ്ങനെ കോവിഡിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്കു പ്രധാന പങ്കു വഹിക്കുന്ന SII എന്തുകൊണ്ടാവും വേണ്ടത്ര വാക്‌സിനുകൾ സ്വന്തം രാജ്യത്തിന് നല്കാൻ വൈകിയത്?   അതേപ്പറ്റി കുറച്ചു മാസങ്ങൾക്ക് മുൻപ് SII യുടെ ഉടമസ്ഥൻ അദർ പൂനവാല വിശദീകരിച്ചിട്ടുണ്ട്. വാക്സിനുകളുടെ വില നിശ്ചയിക്കുന്ന ഗവെർന്മെന്റ്ചർച്ചകൾ നിർത്താതെ നീളുന്ന കാരണം ഉടൻ വാങ്ങുമെന്ന് കരുതിയ അന്പത് മില്യൺ ഡോസ് വാക്‌സിനുകളാണ് അവരുടെ കമ്പനികളിൽ കെട്ടിക്കിടന്നത്. പൂനവാല ഒരിക്കൽ പറഞ്ഞത് ഇനിയും വാക്‌സിനുകൾ നിർമ്മിച്ചാൽ അത് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി സൂക്ഷിക്കണമെന്നായിരുന്നു.എന്നാൽ covax സ്‌കീമിൽ ഭാഗമായ മറ്റു രാജ്യങ്ങൾ കഴിഞ്ഞ ഡിസംബറിൽ തന്നെ വലിയ തോതിൽ വാക്‌സിനേഷൻ പദ്ധതികൾ ആരംഭിച്ചപ്പോൾ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതി കൂടുകയും ചെയ്തു.   അതിന്റെയൊക്കെ ഫലമോ, കോവിഡ് വാക്‌സിനുകൾ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഒരു രാജ്യമായിട്ടു കൂടി ഇന്ത്യ ഇന്ന് വാക്സിനുകളുടെ കഠിനദൗർലഭ്യം നേരിടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 190,000. ഇന്നലെ പുതുതായി രോഗനിർണ്ണയം നടത്തിയത് 346786 കേസുകളും. ഇനിയും കേസുകൾ കൂടാൻ തന്നെയാണ് സാധ്യത. ഇപ്പോൾ covid വാക്‌സിനുകളുടെ ഇറക്കുമതിച്ചുങ്കം വേണ്ടെന്ന് വെച്ചാലും വേണ്ടത്ര വാക്സിനുകൾ വിദേശകമ്പനികളിൽ നിന്നും കൂടിയ വിലയ്ക്ക് വാങ്ങി ആളുകൾക്ക് നൽകേണ്ട അവസ്ഥയാണ്. അത് കാശ് കൊടുത്തു വാങ്ങാൻ കെൽപ്പില്ലാത്ത കുറെ പാവങ്ങളും. അതിനെല്ലാം പുറമെ കടുത്ത oxygen ക്ഷാമം കൊണ്ടുള്ള മരണങ്ങളും!   പെട്രോളിന്റെ വില കൂടുന്നത് കോവിഡ് വാക്‌സിൻ എല്ലാവര്ക്കും സൗജന്യമായി നല്കാനെന്നൊക്കെ വിളിച്ചു പറഞ്ഞ കുറേപ്പേരുടെ പേരുകളും മുഖങ്ങളും ഓർമ്മ വരുന്നു, പറയുന്നില്ലെന്ന് മാത്രം.ഒരു വർഷം മുൻപേ ഈ ദുരിതാവസ്ഥ ഉണ്ടാവുമെന്ന് മനസ്സിലാക്കിയിട്ടും അതിനുള്ള പരിഹാരമാർഗങ്ങൾ സ്വന്തം രാജ്യത്തുണ്ടായിട്ടും അതിനു വേണ്ട അമിതവില പെട്രോളിലൂടെ പിടിച്ചു വാങ്ങിയെന്നറിഞ്ഞിട്ടും ഈ വിധം കഷ്ടപ്പെടുവാനുള്ള ദൗർഭാഗ്യം നമ്മൾ ഇൻഡ്യാക്കാർക്കെ ഉണ്ടാകൂ. ഈ ചിതകൾ ഉടനെയൊന്നും അണയാനും പോകുന്നില്ല... ലോകജനസംഖ്യയുടെ 2.9 % ആളുകൾക്കാണ് ഫുൾ ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ശതമാനം വെറും 1.4 മാത്രം.... Posted by Ann Palee on Saturday, 24 April 2021 Read on deshabhimani.com

Related News