'മോദിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കന്നു'; നോട്ട് നിരോധന വാര്‍ഷികത്തില്‍ ബല്‍റാമിന് ഇക്കുറിയും പൊങ്കാല



രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധന തീരുമാനത്തിന് അഞ്ചുവര്‍ഷം തികയുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത കറന്‍സി പിന്‍വലിക്കലിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് ഇന്ത്യ ഇതുവരെ കരകയറിയിട്ടില്ല. രാജ്യത്തെ ദരിദ്രരുടെ എണ്ണം എട്ടു വര്‍ഷത്തില്‍ എട്ടുകോടി കൂടിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനൊപ്പമാണ് നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികവും. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം രാജ്യത്ത് വലിയ ദുരിതത്തിന് വഴിവെക്കുമെന്നാണ് അന്ന് തന്നെ ഇടതുപക്ഷം ചൂണ്ടിക്കാട്ടിയത്. ധനമന്ത്രിയായിരുന്ന ടി എം തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ പ്രത്യാഘാതം വിവരിച്ചു. എന്നാല്‍ മോദിയുടെ പ്രഖ്യാപനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കേരളത്തിലുണ്ട്. എംഎല്‍എ ആയിരുന്ന വി ടി ബല്‍റാമാണ് 'മോദിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു' എന്ന് പ്രഖ്യാപിച്ചത്. 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. '500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. സാധാരണക്കാര്‍ക്ക് അടുത്ത കുറച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവില്‍ നോക്കുമ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് തന്നെ പ്രത്യാശിക്കുന്നു' - ഇങ്ങനെയാണ് അന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികത്തിലും ബല്‍റാമിന്റെ അഭിനന്ദനം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മോദിയെ പുകഴ്ത്തുന്ന ബല്‍റാമിന്റെ പോസ്റ്റ് വൈറലാണ്.   Read on deshabhimani.com

Related News