ഐഡിയ കൊള്ളാമായിരുന്നു, പക്ഷേ ക്യാമറ ചതിച്ചു; സംസ്‌കൃതത്തില്‍ സ്റ്റാറാകാന്‍ നോക്കിയ ബിജെപി അംഗത്തിന് ട്രോള്‍ പൂരം



കൊച്ചി > ഒരു സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ട്രോളിന് കഥാപാത്രമായിരിക്കുകയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി അംഗം മഞ്ജു ജി എസ്. സംസ്‌കൃതം മലയാളത്തിലെഴുതി വായിച്ചതാണ് മഞ്ജു വൈറലാകാന്‍ കാരണം. സംസ്‌കൃതത്തില്‍ വലിയ പാണ്ഡിത്യം ഉണ്ടെന്ന് കാണിക്കാനായിരുന്നു മഞ്ജുവിന്റെ ശ്രമം. എന്നാല്‍ മഞ്ജുവിന്റെ കൈവശമുണ്ടായിരുന്ന കടലാസില്‍ മലയാള അക്ഷരത്തിലെഴുതിയ വാക്യങ്ങള്‍ ഹാളിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയില്‍ പതിഞ്ഞു. ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡയില്‍ വൈറലാകുകയും ചെയ്തു. പിന്നാലെ ട്രോളുകളും സജിവമായി. Read on deshabhimani.com

Related News