‘തകർന്നു എന്നും തകർത്തു എന്നും നിങ്ങൾ പറഞ്ഞ ചെങ്കൊടി കയ്യിലേന്തിയാണ് അവർ വന്നത്.. ഉയിര് തേടുന്നവന് ഉയർത്തിപ്പിടിക്കാനുള്ളതാണ് ചെങ്കൊടി’: ടി വി രാജേഷ്‌



മഹാരാഷ്‌ട്രയിൽ കർഷകർ നയിച്ച ഐതിഹാസിക സമരത്തിനെതിരെ കള്ളപ്രചരണവുമായി ഇറങ്ങിയ സംഘപരിവാറുകാരെ നിങ്ങളോർക്കണം തകർന്നും എന്നും തകർത്തും എന്നും നിങ്ങൾ പറഞ്ഞ ചെങ്കൊടി കയ്യിലേന്തിയാണ്‌ അവർ ഭരണസിരാ കേന്ദ്രത്തിലേക്ക്‌ മാർച്ച്‌ ചെയ്‌തതെന്ന്‌ ടി വി രാജേഷ്‌ എംഎൽഎ. പലകോണുകളിൽനിന്നും കള്ളക്കഥകൾ പടച്ചുവിടുമ്പോൾ നിങ്ങളോർക്കണം  ഉയിര് തേടുന്നവന് ഉയർത്തിപ്പിടിക്കാനുള്ളതാണ് ചെങ്കൊടിയെന്നും ടി വി രാജേഷ്‌ . പോസ്‌റ്റ്‌ ചുവടെ കർഷകരുടെ സമരത്തിനെതിരെ സംഘപരിവാർ കള്ള പ്രചരണം തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര നേതാക്കൾ ഒരു ഭാഗത്തും സോഷ്യൽ മീഡിയ പ്രചരണം മറുഭാഗത്തും ബോധപൂർവ്വം നടത്തുന്നു. നിങ്ങൾ ഭയന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കള്ള പ്രചരണം. മാവോയിസ്റ്റുകളെന്ന് വിളിച്ചാലും പതിനായിരം പേർ പോലും ഇല്ലെന്ന് പറഞ്ഞാലും ഫോട്ടോഷോപ്പ് സംഘിസം പ്രചരിപ്പിച്ചാലും കർഷകർ തളരില്ല. കർഷകശക്തി കണ്ട് ഭയന്ന നിങ്ങൾ ഒരേ സമയം പല ആവർത്തി, പല പല കോണുകളിൽ നിന്നും നുണകൾ പടച്ചു വിടുമ്പോൾ നിങ്ങൾ ഒന്നോർക്കുക.. തകർന്നു എന്നും തകർത്തു എന്നും നിങ്ങൾ പറഞ്ഞ ചെങ്കൊടി കയ്യിലേന്തിയാണ് അവർ വന്നത്.. മാറി നിൽക്കുമ്പോൾ മാറ്റിപ്പിടിക്കാനുള്ളതല്ല, ഉയിര് തേടുന്നവന് ഉയർത്തിപ്പിടിക്കാനുള്ളതാണ് ചെങ്കൊടി.. ഈ കൊടിക്ക് കീഴിൽ അണി നിരന്ന് അസമത്വങ്ങൾക്കെതിരെ പോരാടി അവകാശങ്ങൾ നേടിയെടുത്ത ചരിത്രമാണ് ലോകത്തിന് പറയാനുള്ളത്. കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട രാജ്യത്തെ അധ്വാനവർഗം ഈ കൊടിക്ക് കീഴിൽ അണിനിരന്ന് സഹന സമര പാതയിൽ ഇൻക്വിലാബ് മുഴക്കുകയാണ്. ആത്മഹത്യ ചെയ്യാനുള്ളതല്ല, അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ളതാണ് രാജ്യത്തെ കർഷകന്റെ ജീവിതമെന്ന് മഹാരാഷ്ട്രയിൽ തെളിയിച്ചിരിക്കുന്നു. അടിച്ചമർത്തലുകൾക്ക് പുറമെ രാജ്യത്തെ കർഷകരെ പട്ടിണിക്കിടുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. നോട്ട് നിരോധനവും ധൃതി പിടിച്ച് നടപ്പിലാക്കിയ ജിഎസ്ടിയും കർഷക കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണ്. അവരെ സംരക്ഷിക്കാൻ തയ്യാറാകാത്ത സർക്കാരിനെ അവർ മുട്ടുമടക്കിച്ചിരിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തി എന്താണെന്ന് ഫാസിസ്റ്റ് വക്താക്കൾ മനസ്സിലാക്കാൻ കർഷകർ ചെങ്കൊടിയേന്തി. രാജ്യത്തിന്റെ കണ്ണു തുറപ്പിച്ച പോരാളികൾക്ക് അഭിവാദ്യങ്ങൾ...   Read on deshabhimani.com

Related News