ജനാധിപത്യവാദികൾ ഈ ഹീനതയ്ക്കെതിരെ രംഗത്തുവരണം: സുനിൽ പി ഇളയിടം 



കൊച്ചി>രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കോൺഗ്രസ്സ് ക്രിമിനലുകളുടെ  ഹീനതയ്ക്കെതിരെ  ജനാധിപത്യവാദികൾ രംഗത്തുവരണമെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം അഭ്യർത്ഥിച്ചു.   സുനിൽ പി ഇളയിടത്തിന്റെ  ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്   തിരുവോണത്തലേന്ന് രണ്ടു സഖാക്കളെ കൂടി കോൺഗ്രസ്സ് ക്രിമിനലുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. സഖാവ് ഹഖ്‌മുഹമ്മദിനെയും സഖാവ് മിഥിലാജിനെയും. സഖാവ് സിയാദിനെ കൊല ചെയ്തിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. ജനാധിപത്യവാദികൾ ഈ ഹീനതയ്ക്കെതിരെ രംഗത്തുവരണം. മൊയാരത്ത് ശങ്കരൻ്റെ കൊലപാതകം മുതൽ ആരംഭിച്ചതാണ്. പിന്നീട് ചീമേനിയടക്കം എത്രയോ കൊലകൾ. എങ്കിലും "സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളെ "ക്കുറിച്ച് മാധ്യമ ചർച്ചയൊന്നും ഉണ്ടാവാറില്ല. അവരുടെ "ജനാധിപത്യബോധ"ത്തിൻ്റെ കനത്ത മൗനത്തിൽ ആ കൊലകളെല്ലാം മുങ്ങിത്താണു. ഇതിനെയും അങ്ങനെ മുക്കിത്താഴ്ത്താൻ അവർ കഴിയുന്ന പോലെ ശ്രമിക്കും. സഖാവ് ഹഖ് മുഹമ്മദിനും സഖാവ് മിഥിലാജിനും അന്ത്യാഭിവാദ്യങ്ങൾ !     Read on deshabhimani.com

Related News