'മോഡിയുടെ ചിത്രം വരക്കുന്ന ഇസ്രയേലി ബാലന്‍' സംഘി ഫോട്ടോഷോപ്പ് കയ്യോടെ പിടികൂടി സോഷ്യല്‍മീഡിയ



കൊച്ചി > വ്യാജചിത്രങ്ങളും വ്യാജപ്രചരണങ്ങളും നടത്തുന്നതില്‍ സംഘപരിവാര്‍ പലപ്പോഴായി മുന്നില്‍ നില്‍ക്കാറുണ്ട്. പക്ഷേ അതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടുകയും ചെയ്യും. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനമാണ് വിഷയം. സയണിസ്റ്റ് രാഷ്ട്രത്തിന് മാന്യത നല്‍കുന്ന സംഘപരിവാര്‍ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുമുണ്ട്. അതിനിടെയാണ് മോഡിയുടെ  ഇസ്രയേല്‍  സന്ദര്‍ശനത്തിനിടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വന്‍ തോതിലുള്ള കള്ളപ്രചരണം സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ഏറ്റവും പ്രധാനം ഇസ്രയേലിലെ തെരുവുബാലന്‍ മോദിയുടെ മുഖം വരയ്ക്കുന്ന ചിത്രമായിരുന്നു. മോദിയുടെ ആരാധകരാണ് ഇസ്രയേലില്‍ മുഴുവനുമെന്ന തരത്തിലാണ് പ്രചരണം കൊഴുക്കുന്നത്. മിഷന്‍ മോദി 2019 എന്ന അക്കൗണ്ടുവഴിയാണ് പ്രധാനമായും ഈ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ ചിത്രം പ്രചരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ സംഘികളുടെ കള്ളപ്രചരണമായിരുന്നു അതെന്ന് തെളിഞ്ഞു. തെരുവ് പയ്യന്‍ പടം വരയ്ക്കുന്ന ഒര്‍ജിനല്‍ ചിത്രമടക്കം നിരവധിപേര്‍ രംഗത്തെത്തി. മോഡിഭക്തര്‍ പ്രചരിപ്പിച്ചതുപോലും ചിത്രം ഇസ്രയേലില്‍ നിന്നുള്ളതായിരുന്നില്ല. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ സെന്റര്‍ ഓഫ് പോമ്പിഡൗവില്‍ നിന്നെടുത്ത ചിത്രമായിരുന്നു അത്. ചിത്രകാരനാകട്ടെ തെരുവുപയ്യനല്ലെന്ന് മാത്രമല്ല ഉശിരന്‍ കലാകാരനുമാണ്. ഡച്ച് പെയിന്റര്‍ ജോഹന്നാസ് വെര്‍മീറിന്റെ ഗേള്‍ വിത്ത് എ പേള്‍ ഇയറിങ് എന്ന ചിത്രം 2005 ലാണ് ആ കൊച്ച് കലാകാരന്‍ അവിസ്മരണീയമാക്കിയത്.   Read on deshabhimani.com

Related News