'നമ്മുടെ റാഫേല്‍ വിമാനം ഫുള്‍ഓപ്‌‌‌‌‌ഷനാ, പിന്നെ നാനോചിപ്പും' മോഡിയെയും സംഘികളെയും തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ



കൊച്ചി > ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത് സംബന്ധിച്ച് വിവാദം പുകയുകയാണ്. കുറഞ്ഞ വിലക്ക് ഖത്തര്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ അതെ വിമാനത്തിന് ഇന്ത്യ നല്‍കുന്നത് ഇരട്ടിയിലേറെ വിലയാണൈന്നാണ് റിപ്പോര്‍ട്ട്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പല അഭിപ്രായങ്ങളും തുടക്കം മുതലേ ഉയരുന്നുണ്ട്. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു നല്‍കുമ്പോള്‍, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ കരാര്‍കാലത്തെ വിനിമയനിരക്കില്‍ 1526 കോടി രൂപ) നല്‍കണം. ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഖത്തര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതോടെ നരേന്ദ്രമോഡിക്കെതിരായ പ്രതിഷേധം ട്രോളുകളായും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.   Read on deshabhimani.com

Related News