ഈ ചിത്രത്തില്‍ കാണുന്നത് നിങ്ങളുടെ ആരാണ് ? മോഡിയുടെ നോട്ട് സര്‍വേയ്ക്ക്‌ ബദലുമായി സോഷ്യല്‍ മീഡിയ



കൊച്ചി> നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് ഇന്റര്‍നെറ്റ് സര്‍വെയ്ക്കൊരുങ്ങുന്ന പ്രധാനമന്ത്രിയുടെ നീക്കത്തിന് ബദല്‍ സര്‍വെയുമായി സോഷ്യല്‍ മീഡിയ. ചോദ്യാവലിയിലേക്ക് കടക്കാന്‍ നമ്മള്‍ ആദ്യം മനുഷ്യനാണെന്നു തെളിയിക്കണം. അതിനുള്ള ആദ്യ ചോദ്യം ഇങ്ങനെ: താഴത്തെ ചിത്രത്തില്‍ കാണുന്നത് നിങ്ങളുടെ ആരാണ് ? ഉത്തരങ്ങള്‍ക്ക് പട്ടികയുണ്ട്: 1) അമ്മാവന്‍ 2) കസിന്‍ 3)അമ്മ 4) ഭര്‍തൃ സഹോദരി 5) വിവരം അപര്യാപ്തം താഴത്തെ ചിത്രം ഇതാണ്: ഈ ചോദ്യത്തിനുത്തരം നല്‍കിയാല്‍ അടുത്ത ചോദ്യാവലിയിലേക്ക് കടക്കാം. അവിടെ ആദ്യ ചോദ്യം  ഇങ്ങനെ: എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്താത്തത്?. എ ടി എമ്മില്‍ ക്യൂവിലായതിനാല്‍, പേടിച്ചിട്ട് എന്നു തുടങ്ങി മുട്ടുവേദനയായതിനാല്‍ വരെ ഉത്തരങ്ങള്‍. അടുത്തചോദ്യം പ്രധാനമന്ത്രി ജപ്പാനില്‍ പോയതെന്തിന് എന്നാണ്..ഓടക്കുഴല്‍ വായിക്കാന്‍,വീണ വായിക്കാന്‍, പോകാന്‍ കാരണം വേണോ എന്നിങ്ങനെ നീളുന്നു ഉത്തരങ്ങള്‍ . പ്രധാനമന്ത്രി അമ്മയെ ക്യൂ നില്‍ക്കാന്‍ അയച്ചതെന്തിന്? 2000 രൂപ നോട്ടില്‍ ഇല്ലാത്തതെന്ത് ? പ്രധാനമന്ത്രി വിതുമ്പിയതെന്തിന് എന്നിങ്ങനെ ചോദ്യങ്ങളും രസകരമായ ഉത്തരങ്ങളും തുടരുന്നു.  അവസാന ചോദ്യം കറന്‍സി അസാധുവാക്കലില്‍ നിങ്ങള്‍ തൃപ്തനാണോ എന്നാണ്. ഇല്ല എന്ന ഉത്തരം മാത്രം ഇല്ലെന്നു മാത്രം. ഗൂഗിള്‍ ഫോംസ് വഴിയാണ് ചോദ്യാവലി. ലിങ്ക് ഇവിടെ     Read on deshabhimani.com

Related News