'ശതം സമർപ്പയാമി' കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ നൂറു രൂപയെങ്കിലും തരണമെന്ന്‌ ശശികല, 'ധാന്യ കേദാരം പ്രതി ധാവനം കരോതി' എന്ന് സോഷ്യല്‍ മീഡിയ



കൊച്ചി> ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെ  അക്രമം അഴിച്ചുവിട്ട സംഘപരിവാർ ക്രിമിനലുകളെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തുന്ന 'ശതം സമർപ്പയാമി' പിരിവിനെതിരെ ട്രോൾ മഴ തീർത്ത്‌ സോഷ്യൽ മീഡിയ. യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധമെന്ന പേരിൽ അക്രമം നടത്തിയവർക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിച്ചതോടെ  നിരവധി കര്‍മ്മസമതി പ്രവര്‍ത്തകർ  ജയിലിലായിരുന്നു. ഇവരെ ജയിലില്‍ നിന്നിറക്കാനാണ്‌ ഇപ്പോൾ കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തിൽ ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള പിരിവ്‌ നടക്കുന്നത്‌. "ശതം സമർപ്പയാമി " എന്നെഴുതിയ ബക്കറ്റിലേക്ക്‌ സ്വാമി ശരണം എന്ന് ഒരു കടലാസിൽ എഴുതി നിക്ഷേപിക്കണമെന്നാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്ന പരിഹാസം.കാരണം ഇവർ പിരിവ്‌ നടത്തുന്നത്‌ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മല കയറാൻ വന്ന ഭക്തരായ സ്ത്രീകളെ ആക്രമിച്ചവർക്ക്‌ വേണ്ടിയാണ്‌, നാട്ടിൽ കലാപത്തിന്  ശ്രമിച്ചവർക്കും, പൊലീസ് സ്റ്റേഷനിൽ  ബോംബെറിഞ്ഞവർക്കും, പൊതുമുതൽ നശിപ്പിച്ചവർക്കും, ഭരണഘടനയെ വെല്ലുവിളിച്ചവർക്കും വേണ്ടിയാണെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപെടുകയാണ്,അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നാണ് ശബരിമല കർമ സമതിയുടെ ഫേസ്‌ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്‌ത വിഡിയോയില്‍ ശശികല ആവശ്യപ്പെടുന്നത്‌.       Read on deshabhimani.com

Related News