'നമ്മുടെ കേരളം'; സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് സോഷ്യല്‍മീഡിയയുടെ മറുപടി



ന്യൂഡല്‍ഹി > കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്ക്‌ ശക്തമായ മറുപടിയുമായി സോഷ്യല്‍മീഡിയ. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇടം നല്‍കാത്ത കേരളത്തിന് ഐക്യദാര്‍ഡ്യവുമായി നിരവധി ഹാഷ്ടാഗുകള്‍ സജീവമായി കഴിഞ്ഞു. #NammudeKeralam, ##YesKeralaIsKillingIt തുടങ്ങിയ ഹാഷ്ടാഗുകളാണ് ദേശീയ തലത്തില്‍ പ്രചരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം നിരവധി പേര്‍ രാഷ്ട്രീയഭേദമന്യേ പ്രചരണം ഏറ്റെടുത്തു കഴിഞ്ഞു. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളടക്കം നിരത്തിയാണ് സംഘപരിവാറിന് മറുപടി നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെയും താരതമ്യപ്പെടുത്തിയും വികസന നേട്ടങ്ങള്‍ പ്രചരിക്കുകയാണ്.കൊലപാതകങ്ങളുടെ പേരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ആദ്യം വേണ്ടത് ഉത്തര്‍പ്രദേശിലായിരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. കേരളത്തെ ലക്ഷ്യം വെച്ചുള്ള ക്യാംപയിനുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ദേശീയ തലത്തില്‍ സംഘപരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ ക്രമസമാധാനനില തകരുകയാണെന്നും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ക്യാംപയിന്‍. ഇതിനും സംഘികള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആര്‍എസ്എസുകാര്‍ എന്ന പേരില്‍ ഇറക്കിയ പട്ടികയില്‍ ആര്‍എസ്എസുകാര്‍ തന്നെ പ്രതികളായ കേസുകളുമുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് കേരളത്തെ കൊലപാതകങ്ങളുടെ നാടാക്കി ചിത്രീകരിക്കുന്നത്. Read on deshabhimani.com

Related News