"സ്നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങള്‍ ഉണ്ട്; വീഡിയോ കോളും സ്കൈപ്പും ഉണ്ടായിട്ട് കാര്യമില്ല' - സിതാര



രാജ്യം മുഴുവൻ ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ നഷ്ടമായി പോയ പെൺഇരുത്തങ്ങളെ കുറിച്ച് ​ഗായിക സിതാര പങ്കുവച്ച രസകരമായ പോസ്റ്റാണ് ശ്രദ്ധ നോടുന്നത്. വിർച്ച്വൽ സൗഹൃദക്കൂട്ടായ്മയിലേക്ക് നിർബന്ധിതമായി തിരിയേണ്ടി വന്നപ്പോൾ നഷ്ടമായി പോയ ഒത്തുകൂടലുകളെക്കുറിച്ചുള്ള പരിഭവമാണ് സിതാര പങ്കുവയ്ക്കുന്നത്.. പെണ്ണിരുത്തങ്ങൾക്ക് കോളും, സ്കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും, തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒക്കെയേ നടക്കൂ, സിത്താര പറയുന്നു. സിതാരയുടെ പോസ്റ്റ്: സ്നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. ചിരികൾ, കരച്ചിലുകൾ, പരിഭവങ്ങൾ, പരാതികൾ, പോക്രിത്തരങ്ങൾ മുതൽ പാമ്പൻ പാലം പോലെ ഉറച്ച ചേർത്തുനിർത്തലുകളും, പോരാട്ടങ്ങളും വരെ. മനോഹരമായ ഒരു മാനസീകാവസ്ഥയായാണ് സൗഹൃദം എന്നത്. അതിൽ തന്നെ ചില സ്ത്രീ സൗഹൃദങ്ങൾ ഉണ്ട്, "എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല" ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും നഷ്ടബോധം അനുഭവിച്ചതും അത്തരം പെൺഇരുത്തങ്ങളെക്കുറിച്ചോർത്താണ്. അതിനീ സൂമും, വീഡിയോ കോളും, സ്കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും, തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒക്കെയേ നടക്കൂ.   Read on deshabhimani.com

Related News