വളവ്‌ നിവർത്തിയാൽ ഹൈ സ്‌പീഡ്‌ ട്രെയിൻ ഓടുമോ?...; ദിലീഷ്‌ ഇ കെ എഴുതുന്നു



കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈന്‍ വിഷയത്തിൽ നിരവധി ആരോപണങ്ങളാണ്‌ പലഭാഗത്തുനിന്നായി ഉയർത്തുന്നത്‌. അവയിൽ പ്രധാനമായി ഉന്നയിക്കപ്പെട്ടവയ്‌ക്ക്‌ വസ്‌തുതകൾ നിരത്തി മറുപടി നൽകുകയാണിവിടെ. ദിലീഷ്‌ ഇ കെയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ (ഭാഗം -1). ഫാക്‌ട്‌ ചെക്ക്‌ 1 ഷൊർണ്ണൂർ - ട്രിവാൻഡ്രം റൂട്ടിൽ ഈ ശ്രീധരൻ ഗൂഗിൾ മാപ്പ് അനലൈസ് ചെയ്‌തിട്ടു 16 വളവുകളാണ് കണ്ടുപിടിച്ചത്. ഇവ നിവർത്തിയാൽ ഹൈ സ്‌പീഡ് ട്രെയിൻ ഓടിക്കാൻ കഴിയുമെന്നാണ് ശ്രീധരൻ സർ പറയുന്നത്. പക്ഷെ ഒരു പ്രശ്‌നമുണ്ട് സാർ,  റെയിൽവേ ഈ പറഞ്ഞ റൂട്ടിൽ 'sharp curve' വിഭാഗത്തിൽ പെടുത്തി 90kmph ഓ അതിലും കുറവോ സ്പീഡിൽ പോകേണ്ട Permanent Speed Restrictions (PSR) നൽകിയിട്ടുണ്ട്. അതിന്റെ എണ്ണം എത്രയാണെന്നറിയാമോ? നാൽപത്തിയഞ്ചോളം. പ്രൂഫ് വേണ്ടവർ ട്രിവാൻഡ്രം ഡിവിഷന്റെ വർക്കിങ് ടൈം ടേബിൾ എടുത്തു നോക്കിയാൽ മതി. ഇനിയിപ്പോ പാതയുടെ സ്‌പീഡ് 200kmph ആക്കി ഉയർത്തുമ്പോൾ ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടി എണ്ണം.  വളവുകൾ നിവർത്തേണ്ടിവരും. ഇല്ലെങ്കിൽ 90kmph, 110kmph ,150kmph തുടങ്ങി അനേകം സ്പീഡ് റെസ്ട്രിക്കഷൻസ് ഉണ്ടാകും. ഇത് ആവറേജ് സ്‌പീഡിനെ ബാധിക്കും. അതുകൊണ്ടാണ് സിൽവർലൈൻ സ്റ്റാൻഡ് alone പാതയായി ഡിസൈൻ ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് ഷൊർണ്ണൂർ വരെ നിലവിലുള്ള റെയിൽവേ പാതയിൽ നിന്നും മാറി അലൈന്മെന്റ് നിശ്ചയിക്കപ്പെട്ടത്. ഫാക്‌ട്‌ ചെക്ക്‌ 2 7 മീറ്റർ മുതൽ എട്ടുമീറ്റർ വരെ ഉയരത്തിൽ ഭിത്തി കെട്ടി കേരളം രണ്ടായി വിഭജിക്കപ്പെടും എന്നാണ് embankments നെപ്പറ്റി പറഞ്ഞുപരത്തുന്നത്. 530 കിലോമീറ്റർ പാതയിൽ 7-8 മീറ്റർ ഉയരമുള്ള embankmentsന്റെ ആകെ ദൂരം 17 കിലോമീറ്റർ ആണ്. എന്നുവെച്ചാൽ 3.2% അതും ഒരൊറ്റ സ്ട്രച്ചിൽ അല്ല. ഏറ്റവും കൂടിയ നീളം ഏതാണ്ട് 700m മാത്രമാണ്. ഇതിൽ കുറഞ്ഞ അനേകം ചെറിയ സ്ട്രെച്ചുകൾ 530 കിലോമീറ്റർ ദൂരത്തിൽ viaduct ,cuttings, നോർമൽ എംബാംഗമെന്റ്‌സ് എന്നിവയോട് ഇടകലർന്നാണ് ഉണ്ടാവുക. നിലവിൽ റെയിൽവേലൈൻ 5 മീറ്റർ എംബാംഗമെന്റ്‌സ് ഒക്കെ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. ഒരു ലെവൽ സർഫസിൽ പോലും ട്രാക്ക് കടന്നുപോകുമ്പോൾ മിനിമം 1.5m ഉയരം ഉണ്ടാവും. നിലവിലുള്ള നാഷണൽ ഹൈ വേകളിൽ എത്ര ഉയരത്തിലാണ് എംബാംഗമെന്റ്‌സ് എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ.. ? ഇനി യാത്ര ചെയ്യുമ്പോൾ നാഷണൽ ഹൈവേ മേജർ റോഡ് ക്രോസിങ്ങുകൾക്കായി നിർമിക്കുന്ന എംബാംഗമെന്റ്‌സ് ഒന്നു നോക്കിയാൽ ഏകദേശം ഒരു ധാരണ ലഭിക്കും. (തുടരും) Read on deshabhimani.com

Related News