"അദ്ദേഹത്തിന്റെ മകനായി പിറന്നതിൽ അഭിമാനം, ആ പേരിന് കളങ്കമില്ലാതെ ജീവിക്കുന്നതിൽ ഇത്തിരി അഹങ്കരിക്കുകയും ചെയ്യുന്നു'; പുരസ്കാരം പിതാവിന‌് സമർപ്പിച്ച‌് ഷമ്മി തിലകൻ



കൊച്ചി> അച്ചന്റെ തണലിൽ നിക്കാതെ അഭിനയ മികവുകൊണ്ട‌് മലയാള സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ച നടനാണ‌് ഷമ്മി തിലകൻ. ശബ്ദത്തിലുള്ള ഗാഭീര്യവും അദ്ദേഹത്തിന‌് നിരവധി പുരസ്കാരങ്ങൾക്ക‌് അർഹനാക്കിയിട്ടുണ്ട‌്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇത്തവണ മികച്ച ഡബ്ബിങ‌് ആർടിസ്റ്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയത‌ും ഷമ്മി തിലകനാണ‌്. ഒടിയനിലെ പ്രകാശ‌് രാജിന്റെ ശബ്ദം ഡബ്ബ‌് ചെയ്തതിനാണ‌് ഷമ്മി തിലകൻ പുരസ്കാരത്തിന‌് അർഹനായത‌്. ഒടിയന‌് ലഭിച്ച ഒരേയൊരു അവാർഡും ഇതുതന്നെതാണ‌്.‌ അവാർഡ‌് സംബദ്ധിച്ച ഔദ്യോഗിക അറിയിപ്പ് മന്ത്രി എ കെ ബാലനിൽ നിന്ന‌് ലഭിച്ചതോടെ ഫേസ‌്ബുക്കിൽ തന്റെ സന്തോഷം പങ്കുവെക്കുകയാണ‌് ഷമ്മി തിലകൻ. പുരസ്കാരം എന്റെ പിതാവിന‌് സമർപ്പിക്കുകയാണ‌്... ഷമ്മി തിലകൻ കുറിക്കുന്നു... ഫേസ‌്ബുക്ക‌് കുറിപ്പിന്റെ പൂർണരൂപം... ഔദ്യോഗിക അറിയിപ്പ് ഇന്നലെ (04/03/2019) കൈപ്പറ്റി..! ബഹു.മന്ത്രി എ കെ ബാലൻ അവർകളുടെ ഈ അഭിനന്ദനം സവിനയം സ്വീകരിക്കുന്നു. #love_you_sir..! പുരസ്കാരങ്ങൾ, എന്നും ഏതൊരാൾക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.! പ്രത്യേകിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം.!! എത്രയും വിലപ്പെട്ട ഈ പുരസ്കാരത്തിന് ഞാൻ അർഹനായതിൽ ഒത്തിരി സന്തോഷിക്കുന്നു..! അത് ലാലേട്ടന്റെ #ഒടിയനിലൂടെ ലഭിച്ചതിൽ ഒത്തിരിയൊത്തിരി സന്തോഷം..!! എന്റെ പിതാവിന്റേതായ താല്പര്യങ്ങൾക്കായി #ലാലേട്ടന്റെ_നിർദ്ദേശാനുസരണം മാത്രമാണ് ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം നൽകാനിടയായതും, ഈ പുരസ്കാരം ലഭിച്ചതും.! രാജ്യം #പത്മഭൂഷൺ നൽകി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് ഞാൻ കല്പിച്ചുനൽകിയ മാന്യതയുടേയും, ആത്മാർത്ഥതയുടേയും അളവുകോലായി ഒടിയന് ലഭിച്ച ഈ ഒരേയൊരു അംഗീകാരത്തിനെ ഞാൻ കാണുന്നു..! അതുകൊണ്ട് ഞാനീ പുരസ്കാരം എന്റെ #പിതാവിന്_സമർപ്പിക്കുന്നു..! കൂടാതെ..; അദ്ദേഹത്തിന്റെ മകനായി പിറക്കാനായതിൽ ഒത്തിരി #അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിച്ചു പോകാനാകുന്നതിൽ ഇത്തിരി #അഹങ്കരിക്കുകയും ചെയ്യുന്നു.!! Read on deshabhimani.com

Related News